image

15 April 2024 10:30 AM GMT

Middle East

മിഡില്‍ ഈസ്റ്റ് പ്രതിസന്ധി:യുഎഇ നിക്ഷേപകര്‍ പ്രതിസന്ധിയില്‍

MyFin Desk

മിഡില്‍ ഈസ്റ്റ് പ്രതിസന്ധി:യുഎഇ നിക്ഷേപകര്‍ പ്രതിസന്ധിയില്‍
X

Summary

  • യുഎഇ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ഡിഎഫ്എം,എഡിഎക്‌സ് സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി
  • മെഗാബാങ്കുകളായ എമിറേറ്റ്സ് എന്‍ബിഡി, ഡിഐബി എന്നിവയിലും ഇടിവ്
  • സൗദി അരാംകോയുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം വിപണിമൂല്യം ഉയരാനും കാരണമായി


മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം ഉടലെടുത്തതോടെ യുഎഇ,ഗള്‍ഫ് നിക്ഷേപകര്‍ക്കും പ്രതിസന്ധി. യുഎഇ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ DFM,ADX സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി. ഈദ് അവധിക്ക് ശേഷം വിപണി തുറന്നതോടെ തന്നെ 1 ശതമാനത്തിലധികമാണ് ഡിഎഫ്എം ഇടിഞ്ഞത്. എഡിഎക്‌സ് 0.6 ശതമാനത്തോളം താഴ്ന്നു.

അബുദാബി ഐഎച്ച്സിയും ആല്‍ഫദാബിയും നേരിയ തോതില്‍ താഴ്ന്ന് വ്യാപാരം നടത്തുമ്പോള്‍, എമാര്‍ പ്രോപ്പര്‍ട്ടീസ്, എമാര്‍ ഡെവലപ്മെന്റ് എന്നിവ ആദ്യ 15 മിനിറ്റിനുള്ളില്‍ 1 ശതമാനത്തിലധികം നഷ്ടത്തിലാണ്. യൂണിയന്‍ പ്രോപ്പര്‍ട്ടീസും 1.53 ശതമാനം ഇടിഞ്ഞു. മെഗാബാങ്കുകളായ എമിറേറ്റ്സ് എന്‍ബിഡി, ഡിഐബി എന്നിവയിലും ഇടിവ് രേഖപ്പെടുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടമുണ്ടാക്കിയത് ഗള്‍ഫ് നാവിഗേഷനാണ്. ഇവരുടെ ഓഹരികള്‍ 2.9 ശതമാനം ഉയര്‍ന്നു. തുടക്കത്തിലെ ഇടിവിന് ശേഷം എമാര്‍ പ്രോപ്പര്‍ട്ടീസ് വീണ്ടും പോസിറ്റീവായി തുടര്‍ന്നു. അതേസമയം എമാര്‍ പ്രോപ്പര്‍ട്ടീസിന്റെ സ്ലിപ്പ് 1 ശതമാനത്തില്‍ താഴെയായി.

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അയവ് വരുന്നതു വരെ യുഎഇയിലെയും ഗള്‍ഫ് വിപണികളിലെയും പ്രതിസന്ധി തുടരുമെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇന്നലെ സൗദി അരാംകോ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിലാണ്. ആരാംകോയുടെ ഓഹരി വിലയിലെ നേട്ടം കാരണം മൊത്തത്തിലുള്ള വിപണി മൂലധനം ഉയര്‍ന്നു.

കഴിഞ്ഞ ആഴ്ച സ്വര്‍ണ വിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണം ഒരു ഔണ്‍സിന് 2,400 ഡോളറിനു മുകളില്‍ ഉയര്‍ന്നു. വാരാന്ത്യത്തിലെ മിഡില്‍ ഈസ്റ്റ് പ്രതിസന്ധിക്ക് ശേഷം, സ്വര്‍ണം തല്‍ക്കാലം പിന്‍വാങ്ങുന്നതായാണ് കാണുന്നത്. വില ഏകദേശം 2,355ഡോളര്‍ -2,358 ഡോളര്‍ ലെവലിലാണ്. സ്വര്‍ണവില ഇടിഞ്ഞെങ്കിലും ഷോപ്പര്‍ ഫ്രണ്ട്ലി വില നിലവാരത്തില്‍ എത്തിയിട്ടില്ല. ആയതിനാല്‍ സ്വര്‍ണം വാങ്ങുന്ന ഉപഭോക്താക്കള്‍ കുറവാണ്. പ്രധാന ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ ഉയര്‍ച്ച രേഖപ്പെടുത്തി. ബിറ്റ്‌കോയിന്‍ 3.3 ശതമാനം നേട്ടം കൈവരിച്ച് 66,000 പ്ലസ് ലെവലിലെത്തി.