3 April 2024 8:19 AM GMT
Summary
- യുഎഇ സ്വകാര്യമേഖലയില്‍ മാര്‍ച്ച് മാസത്തില്‍ ധാരാളം നിയമനങ്ങളും നടന്നതായി കണക്കുകള്‍
- ചെങ്കടല്‍ ഷിപ്പിംഗ് പ്രതിസന്ധി കമ്പനി ജോലികളില്‍ സമ്മര്‍ദ്ദം നേരിട്ടു
- കമ്പനികള്‍ക്കിയിലെ മത്സരം മാര്‍ജിനുകളിലും തകര്‍ച്ചയ്ക്കിടയാക്കി
യുഎഇ ബിസിനസുകള്‍ വര്‍ദ്ധിച്ചതിനാല്‍ തൊഴില്‍ സാധ്യതകളും ഉയരുന്നു. യുഎഇ സ്വകാര്യമേഖലയില്‍ മാര്‍ച്ച് മാസത്തില്‍ ധാരാളം നിയമനങ്ങളും നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് നിമയനങ്ങള്‍ കൂടിയത്. ബിസിനസുകള്‍ കൂടുതല്‍ ഓര്‍ഡറുകള്‍ നേടിയതാണ് ഇതിന് കാരണം. ഹൃസ്വ-ഇടത്തരം ബിസിനസ് സാധ്യതകളെക്കുറിച്ച് ബിസിനസ് ഉടമകളുടെ മാനസികാവസ്ഥ വളരെ ബുള്ളിഷ് ആയി മാറുന്നു. എസ് ആന്റ് പി ഗ്ലോബലില്‍ നിന്നുള്ള ഏറ്റവും പുതിയ പിഎംഐ നമ്പറുകളെ അടിസ്ഥാനമാക്കിയാണ് ഇത്.
ചെങ്കടല്‍ ഷിപ്പിങ്ങ് പ്രതിസന്ധിയെ തുടര്‍ന്ന് ഭരണപരമായ കാലതാമസവും വര്‍ദ്ധിച്ച വിതരണ പരിമിതികളും കാരണം കമ്പനി ജോലികളില്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ധാരാളം ഓര്‍ഡറുകള്‍ കുമിഞ്ഞു കൂടിക്കിടക്കുന്നതായും കാണാന്‍ സാധിക്കും. കമ്പനികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മത്സരം കാരണം മാര്‍ജിനുകളിലും തകര്‍ച്ച നേരിട്ടു. മൂന്നര വര്‍ഷത്തിനിടെ ഉത്പാദന വിലയില്‍ ഏറ്റവും ശക്തമായ ഇടിവിനും ഇത് കാരണമായി.
പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് (പിഎംഐ), തൊഴില്‍ ശക്തി കൂട്ടിച്ചേര്‍ക്കലുകള്‍ മുതലായവയ്ക്കുള്ള ബിസിനസ്സ് ചെലവുകളുടെ അളവുകോല്‍ - മാര്‍ച്ചില്‍ 56.9 സ്‌കോര്‍ രേഖപ്പെടുത്തി, ഫെബ്രുവരിയിലെ 57.1 ല്‍ നിന്ന് അല്പം കുറഞ്ഞു. (50ല്‍ കൂടുതലുള്ള എന്തും ബിസിനസ്സ് പ്രവര്‍ത്തനം നന്നായി നടക്കുന്നുവെന്ന് സൂചിപ്പിക്കുന്നു.)