image

6 April 2024 10:51 AM GMT

Middle East

യുഎഇ ബാങ്കുകളുടെ നിക്ഷേപം:വാര്‍ഷിക വര്‍ദ്ധനവ് 19 ശതമാനം

MyFin Desk

യുഎഇ ബാങ്കുകളുടെ നിക്ഷേപം:വാര്‍ഷിക വര്‍ദ്ധനവ് 19 ശതമാനം
X

Summary

  • 2024 ജനുവരി അവസാനത്തോടെ ഓഹരികളിലെ ബാങ്ക് നിക്ഷേപം 16 ബില്യണ്‍ ദിര്‍ഹത്തിലെത്തി
  • യുഎഇ ബാങ്കുകളിലെ സേവിങ്‌സ് ഡെപ്പോസിറ്റുകളിലും വര്‍ദ്ധനവ്
  • സ്വര്‍ണശേഖരത്തിന്റെ മൂല്യത്തില്‍ പ്രതിവര്‍ഷം 7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി


യുഎഇ ബാങ്കുകളുടെ നിക്ഷേപം 2024 ജനുവരിയില്‍ 640 ബില്യണ്‍ ദിര്‍ഹം കവിഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉയര്‍ന്ന നില കൈവരിച്ചതെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ(സിബിയുഎഇ) യുടെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. വാര്‍ഷിക വര്‍ദ്ധനവ് രേഖപ്പെടുത്തിയത് 19.4 ശതമാനം ആണ്. യുഎഇ ബാങ്കുകളുടെ നിക്ഷേപം 2023 ജനുവരിയിലെ 536.2 ബില്യണ്‍ ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 ജനുവരി അവസാനത്തോടെ 640.1 ബില്യണ്‍ ദിര്‍ഹത്തിലെത്തി. നിക്ഷേപങ്ങള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലെ 634.4 ബില്യണ്‍ ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ അടിസ്ഥാനത്തില്‍ 0.9 ശതമാനം വര്‍ദ്ധിച്ചു. ഒരു മാസത്തിനുള്ളില്‍ 5.7 ബില്യണ്‍ ദിര്‍ഹമാണ് വര്‍ദ്ധിച്ചത്.

2024 ജനുവരി അവസാനത്തോടെ ഓഹരികളിലെ ബാങ്ക് നിക്ഷേപം 16 ബില്യണ്‍ ദിര്‍ഹത്തിലെത്തി. 2023 ഡിസംബറിലെ ഏകദേശം 15.8 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 2023 ജനുവരിയിലെ 11.8 ബില്യണില്‍ നിന്നും 1.27 ശതമാനം പ്രതിമാസ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനത്തെ ഏകദേശം 48.9 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്ന് 0.82 ശതമാനം പ്രതിമാസ വര്‍ദ്ധനവും രേഖപ്പെടുത്തി. അതേസമയം, യുഎഇയുടെ ബാങ്കിംഗ് മേഖലയിലെ സേവിംഗ്‌സ് ഡെപ്പോസിറ്റുകള്‍(ഇന്റര്‍ബാങ്ക് നിക്ഷേപങ്ങള്‍ ഒഴികെ) 2024 ജനുവരി അവസാനത്തോടെ 270.48 ബില്യണ്‍ ദിര്‍ഹത്തിലെത്തി. 2023 ജനുവരിയിലെ 245.54 ബില്യണ്‍ ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ 10.2 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

സേവിംഗ്‌സ് ഡെപ്പോസിറ്റുകളുടെ ഏറ്റവും വലിയ പങ്ക് പ്രാദേശിക കറന്‍സിയായ ദിര്‍ഹമാണ്. ഏകദേശം 82 ശതമാനം അല്ലെങ്കില്‍ 222.01 ബില്യണ്‍ ദിര്‍ഹം. വിദേശ കറന്‍സികളുടെ വിഹിതം 18 ശതമാനം അല്ലെങ്കില്‍ 48.4 ബില്യണ്‍ ദിര്‍ഹമാണ്. സമീപ വര്‍ഷങ്ങളില്‍ ബാങ്കുകളിലെ സേവിംഗ്സ് ഡെപ്പോസിറ്റുകള്‍ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2018 അവസാനത്തോടെ 152 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്ന് 2019 ല്‍ 172.2 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. 2020 ല്‍ 215.2 ബില്യണ്‍ ദിര്‍ഹം, 2021 ല്‍ 241.8 ബില്യണ്‍ ദിര്‍ഹം 2022-ല്‍ 245.8 ബില്യണ്‍ എന്നിങ്ങനെയാണ് സേവിങ്‌സ് ഡെപ്പോസിറ്റുകള്‍.

2023 ജനുവരിയിലെ 914.74 ബില്യണ്‍ ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ 9.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2024 ജനുവരി അവസാനം ഡിമാന്‍ഡ് ഡെപ്പോസിറ്റുകള്‍ 1.001 ട്രില്യണ്‍ ദിര്‍ഹമായി വര്‍ദ്ധിച്ചു. 86.6 ബില്യണ്‍ ദിര്‍ഹത്തിന് തുല്യമായ വര്‍ദ്ധനവാണ്. ഡിമാന്‍ഡ് ഡെപ്പോസിറ്റുകളുടെ ആകെ തുക പ്രാദേശിക കറന്‍സിയായ ദിര്‍ഹത്തില്‍ 720.55 ബില്യണ്‍ ദിര്‍ഹവും 72 ശതമാനവും വിദേശ കറന്‍സികളില്‍ ഏകദേശം 280.8 ബില്യണ്‍ ദിര്‍ഹവുമാണ്. ഇത് 28 ശതമാനം വര്‍ദ്ധനവാണ്.

സെന്‍ട്രല്‍ ബാങ്ക് ബുള്ളറ്റിന്‍ അനുസരിച്ച് ടൈം ഡെപ്പോസിറ്റുകള്‍ 2024 ജനുവരി അവസാനത്തോടെ 796.9 ബില്യണ്‍ ദിര്‍ഹത്തിലെത്തി. 2023 ജനുവരിയിലെ 611.69 ബില്യണ്‍ ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ 30.3 ശതമാനം വാര്‍ഷിക വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 185.2 ബില്യണ്‍ ദിര്‍ഹത്തിന്റെ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക കറന്‍സിയായ ദിര്‍ഹമാണ് ടൈം ഡെപ്പോസിറ്റുകളുടെ ഏറ്റവും വലിയ ഷെയര്‍. ഏകദേശം 60 ശതമാനം അല്ലെങ്കില്‍ 474.88 ബില്യണ്‍ ദിര്‍ഹമാണത്. വിദേശ കറന്‍സികളുടെ വിഹിതം ഏകദേശം 40 ശതമാനം അല്ലെങ്കില്‍ 322.04 ബില്യണ്‍ ദിര്‍ഹമാണ്.

അതേസമയം, സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇയുടെ (സിബിയുഎഇ) സ്വര്‍ണശേഖരത്തിന്റെ മൂല്യം 2024 ജനുവരി അവസാനത്തോടെ 17.921 ബില്യണ്‍ ദിര്‍ഹത്തിലെത്തി. പ്രതിവര്‍ഷം 7 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. 2023 ഡിസംബറിലെ 18.147 ദിര്‍ഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണ കരുതല്‍ ശേഖരം 1.25 ശതമാനം കുറഞ്ഞുവെന്ന് അപെക്‌സ് ബാങ്ക് അതിന്റെ ഏറ്റവും പുതിയ കണക്കുകളില്‍ കാണിക്കുന്നു.