16 May 2024 11:15 AM GMT
Summary
- അബുദാബിയിലെ ഖസ്തര്‍ അല്‍ വതനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
- പരിസ്ഥിതി സംരക്ഷണം, സുസ്ഥിര സാങ്കേതിക വിദ്യ, സമുദ്രം,കാലാവസ്ഥ എന്നീ മേഖലകളിലെ സംഭാവന പരിഗണിക്കും
- 2024 സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പുതിയ വിസ
യുഎഇ ബ്ലൂ റെസിഡന്‍സി വിസ പ്രഖ്യാപിച്ചു. കാലാവധി പത്ത് വര്‍ഷമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി അസാധാരണമായ പരിശ്രമങ്ങളും സംഭാവനകളും നല്‍കിയ വ്യക്തികള്‍ക്ക് ഈ വിസ അനുവദിക്കും. സുസ്ഥിരത വര്‍ഷാചരണത്തിന്റെ ഭാഗമായി അബുദാബിയിലെ ഖസ്തര്‍ അല്‍ വതനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ വിസ അംഗീകരിച്ചത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച 2024 സുസ്ഥിര വികസന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിസ നടപടി. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര സാങ്കേതിക വിദ്യ, സമുദ്രം,കാലാവസ്ഥ എന്നിവയുടെ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വ്യക്തികളുടെ സംഭാവനകള്‍ മാനിച്ച് വിസ അനുവദിക്കും.