23 Sep 2023 7:51 AM GMT
Summary
- സെപ്റ്റംബര്‍ 28 ന് ദുബായിലെ ഹോട്ടല്‍ കോറല്‍ ഡെയിറയിലാണ് ശില്‍പശാല.
- വൈകിട്ട് 6.30 മുതല്‍ രാത്രി 9.30 വരെയാണ് പരിപാടി.
- മൈഫിന്‍ പോയിന്റിന്റെ സ്‌റ്റോക്ക് മാര്‍ക്കറ്റ് റിസോഴ്‌സ് ഹെഡായ പ്രദീപ് ചന്ദ്രശേഖര്‍ ശില്‍പശാലയില്‍ സംസാരിക്കും.
ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹമുണ്ട് പക്ഷേ, എങ്ങനെ. ഓഹരി നിക്ഷേപം റിസ്‌കാണോ ഇങ്ങനെയുള്ള ആശയക്കുഴപ്പത്തിലാണോ? എങ്കില്‍ ഈ സംശയങ്ങള്‍ക്കെല്ലാം ഉത്തരം നേടാന്‍ പ്രവാസികള്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളെക്കുറിച്ച് അറിവ് നേടാന്‍ സഹായിക്കുന്ന സ്ഥാപനമായ ഫിന്‍മാര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സെപ്റ്റംബര്‍ 28 ന് ദുബായില്‍ ഓഹരി വിപണി നിക്ഷേപവുമായി ബന്ധപ്പെട്ട ശില്‍പശാല സംഘടിപ്പിക്കുന്നു. വൈകിട്ട് 6.30 മുതല്‍ രാത്രി 9.30 വരെ ദുബായിലെ ഹോട്ടല്‍ കോറല്‍ ഡെയിറയിലാണ് ശില്‍പശാല.
മൈഫിന്‍ പോയിന്റിന്റെ സ്‌റ്റോക്ക് മാര്‍ക്കറ്റ് റിസോഴ്‌സ് ഹെഡായ പ്രദീപ് ചന്ദ്രശേഖര്‍ ശില്‍പശാലയില്‍ സംസാരിക്കും. ഇക്വിറ്റി റിസേര്‍ച്ച്, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് എന്നിവയില്‍ വിപുലമായ അനുഭവസമ്പത്തുള്ള വ്യക്തിയാണ് പ്രദപ് ചന്ദ്രശേഖര്‍. 1991 മുതല്‍ ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. 2004 മുതല്‍ രാജ്യത്ത് ധനകാര്യ സാക്ഷരത ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഓഹരി വിപണി നിക്ഷേപവുമായി ബന്ധപ്പെട്ട് 6500ല്‍ അധികം പരിപാടികള്‍ ഇതിനകം തന്നെ ചെയ്തിട്ടുള്ള പ്രദീപ് ചന്ദ്രശേഖര്‍ ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഹബ്ബ് ഫിനാന്‍സിന്റെ ഇന്ത്യ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഓഹരി വിപണിയെക്കുറിച്ചുള്ള അവലോകനം, നിക്ഷേപ പ്ലാനുകള്‍, റിസ്‌ക് വിശകലനം, അടിസ്ഥാനഘടകങ്ങളെക്കുറിച്ചുള്ള വിശകലനം, സാങ്കേതിക വിശകലനം, ട്രേഡ് മാനേജ്‌മെന്റ്, ഓഹരി തെരഞ്ഞെടുക്കല്‍, റെക്കോഡ് സൂക്ഷിക്കുന്നത്, ട്രേഡിംഗ്, നിക്ഷേപം എന്നിവയെക്കുറിച്ചെല്ലാം വിശദമായി അറിയാന്‍ ശില്‍പശാലയില്‍ അവസരമുണ്ടാകും.
രജിസ്‌ട്രേഷന്‍
സുരക്ഷിതമായി നിക്ഷേപം നടത്തി മികച്ച നേട്ടമുണ്ടാക്കാനാഗ്രഹിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുള്ള ശില്‍പശാലയില്‍ രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് +919388315795, ദുബായ് +971525950393 എന്നീ വാട്‌സാപ്പ് നമ്പറുകളില്‍ ബന്ധപ്പെടാം.
നെറ്റ് വര്‍ക്കിംഗ് അവസരങ്ങള്‍
ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍, നിക്ഷേപം നടത്തുന്നവര്‍ എന്നിങ്ങനെ ഓഹരി വിപണി നിക്ഷേപവുമായി ബന്ധപ്പെട്ട വ്യക്തികളുമായി സംസാരിക്കാനും സംശയങ്ങള്‍ക്ക് ഉത്തരം നേടാനും അവസരം നല്‍കുന്ന നെറ്റ് വര്‍ക്കിംഗും അതോടൊപ്പം ഡിന്നറും ശില്‍പശാലയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.