12 Jun 2023 5:40 AM GMT
Summary
- റിയാദ് എയര്‍ കമ്പനി ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു
- വയലറ്റ് നിറത്തില്‍ പുറത്തിറങ്ങുന്ന റിയാദ് എയര്‍ ആദ്യവിമാനം
- സൗദിയുടെ പുതിയ ദേശീയ വിമാന കമ്പനി
വ്യോമയാന മേഖലയില്‍ വിപ്ലവം തീര്‍ക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ 'റിയാദ് എയര്‍' വിമാനം നാളെ തലസ്ഥാന നഗരിയില്‍ ആദ്യമായി പറക്കും. ഈ ചരിത്ര നിമിഷത്തെക്കുറിച്ച് റിയാദ് എയര്‍ കമ്പനി അതിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സന്തോഷം അറിയിച്ചത്.
പുതിയ ദേശീയ വിമാനക്കമ്പനിയുടെ വിമാനങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുകയാണ് ആദ്യ പറക്കലിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്. വയലറ്റ് നിറത്തില്‍ പുറത്തിറങ്ങുന്ന റിയാദ് എയര്‍ ആദ്യ വിമാനത്തിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടിരുന്നു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ മാര്‍ച്ചിലാണ് റിയാദ് എയര്‍ കമ്പനി രൂപീകരിച്ചത്. റിയാദ് ആസ്ഥാനമായി ആരംഭിക്കുന്ന റിയാദ് എയര്‍ ലോകമെമ്പാടുമുള്ള നൂറിലധികം വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കും.