image

29 April 2024 7:04 AM GMT

Middle East

ദുബായില്‍ വാടകക്കാര്‍ ചെക്കുകളേക്കാള്‍ തെരഞ്ഞെടുക്കുന്നത് ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍

MyFin Desk

ദുബായില്‍ വാടകക്കാര്‍ ചെക്കുകളേക്കാള്‍ തെരഞ്ഞെടുക്കുന്നത് ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍
X

Summary

  • ദുബായിലെ വാര്‍ഷിക വാടക സാധാരണയായി പോസ്റ്റ്-ഡേറ്റഡ് ചെക്കുകളിലൂടെ രണ്ടോ നാലോ ആറോ തവണകളായി അടയ്ക്കപ്പെടുന്നു
  • വാടകക്കാരനും പ്രോപ്പര്‍ട്ടി ഉടമയും തമ്മില്‍ ഒരു ബന്ധം സ്ഥാപിച്ചുകഴിഞ്ഞാല്‍ ഫിസിക്കല്‍ ചെക്കുകളുടെ ആവശ്യമില്ലാതെ തന്നെ വിശ്വാസമുണ്ടാകും
  • യുഎഇ ബാങ്ക് അക്കൗണ്ടില്ലാത്ത ഭൂവുടമകള്‍ക്ക് അന്താരാഷ്ട്ര ട്രാന്‍സ്ഫര്‍ വഴി ഇപ്പോള്‍ വാടകകള്‍ സ്വീകരിക്കാം


വാടക ചെക്കിനു പകരം ബാങ്ക് ട്രാന്‍സ്ഫര്‍ വഴി നല്‍കാന്‍ അനുവദിക്കണമെന്ന് ഭൂവുടമകളോട് അഭ്യര്‍ത്ഥിച്ച് ദുബായിലെ വാടകക്കാര്‍. ചെക്ക് ബുക്കുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലാത്ത ചില പുതിയ ദുബായ് നിവാസികള്‍ക്കും ഈ സൗകര്യം പ്രോപ്പര്‍ട്ടി ഉടമകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതിനര്‍ത്ഥം ചെക്ക് പേയ്‌മെന്റുകളേക്കാള്‍ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ വര്‍ദ്ധിക്കുന്നു എന്നാണ്. പ്രത്യേകിച്ചും ഈ കാലയളവില്‍ ഇരുകക്ഷികളും തമ്മിലുള്ള പരസ്പര വിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ ചെയ്യാന്‍ താത്പര്യമുണ്ടാകും.

ഭൂവുടമകള്‍ കൂടുതല്‍ വില ലഭിക്കാന്‍ വേണ്ട മാര്‍ഗം തേടുകയാണ്. വാടകക്കാരനും പ്രോപ്പര്‍ട്ടി ഉടമയും തമ്മില്‍ ഒരു ബന്ധം സ്ഥാപിച്ചുകഴിഞ്ഞാല്‍ ഫിസിക്കല്‍ ചെക്കുകളുടെ ആവശ്യമില്ലാതെ തന്നെ വിശ്വാസമുണ്ടാകുകയും ബാങ്ക് ട്രാന്‍സ്ഫര്‍ വഴി പണമടയ്ക്കാന്‍ വാടകക്കാരെ ഉടമകള്‍ അനുവദിക്കുകയും ചെയ്യും. 2023 ന്റെ ആദ്യം ദുബായിലെ റിയല്‍ എസ്റ്റേറ്റ് റെന്റല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ ഡയറക്ട് ഡെബിറ്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ദുബായിലെ വാര്‍ഷിക വാടക സാധാരണയായി പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ വഴി രണ്ടോ നാലോ ആറോ തവണകളായി അടയ്ക്കും. പുതിയ ദുബായ് നിവാസികള്‍ക്ക് അവരുടെ എമിറേറ്റ്‌സ് ഐഡി ലഭിക്കുന്നതുവരെ ഭൂവുടമയുടെ പേരില്‍ യൂട്ടിലിറ്റികള്‍ സൂക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കാമെന്നും അല്ലെങ്കില്‍ അവരുടെ ചെക്ക്ബുക്ക് ലഭിച്ചില്ലെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ആവശ്യപ്പെടാമെന്നും മെട്രോപൊളിറ്റന്‍ ഹോംസിലെ സെയില്‍സ് മേധാവി അലീന ആദംകോ പറഞ്ഞു.

യുഎഇ ബാങ്ക് അക്കൗണ്ടില്ലാത്ത ഭൂവുടമകള്‍ക്ക് അന്താരാഷ്ട്ര ട്രാന്‍സ്ഫര്‍ വഴി ഇപ്പോള്‍ വാടകകള്‍ സ്വീകരിക്കാം. ഇതുസംബന്ധിച്ച വിവരങ്ങള്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസത്തില്‍ ലഭ്യമാകും. വാടകക്കാര്‍ക്ക് ചെക്ക്ബുക്ക് ഇല്ലാത്ത സാഹചര്യം തിരിച്ചറിഞ്ഞ് ഭൂവുടമകള്‍ നേരിട്ടുള്ള ബാങ്ക് ട്രാന്‍സ്ഫറുകളോ മൂന്നാം കക്ഷി ചെക്കുകളോ കൂടുതലായി സ്വീകരിക്കുന്നു. ഇതിനാല്‍ നിശ്ചിത തീയതിയ്ക്ക് പേയ്‌മെന്റുകള്‍ ഉറപ്പാക്കുന്നു.

വാടകക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഭൂവുടമകള്‍ ഓണ്‍ലൈന്‍ വാടക പേയ്മെന്റ് സംവിധാനങ്ങള്‍, മെയിന്റനന്‍സ് അഭ്യര്‍ത്ഥന പോര്‍ട്ടലുകള്‍, കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവ സ്വീകരിക്കുന്നുണ്ടെന്ന് ഫോര്‍മെന്‍ ഫീഫ്ഡോമിലെ ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് കരുണ്‍ ലൂത്ര പറഞ്ഞു.