image

22 April 2024 7:39 AM GMT

Middle East

സൗദിയില്‍ ബിനാമി ഇടപാടുകള്‍ തടയുന്നതിന് കര്‍ശന നടപടികൾ

MyFin Desk

സൗദിയില്‍ ബിനാമി ഇടപാടുകള്‍ തടയുന്നതിന് കര്‍ശന നടപടികൾ
X

Summary

  • റസ്‌റ്റോറന്റുകള്‍,നിര്‍മാണകമ്പനികള്‍,വാഹന വര്‍ക്ക്‌ഷോപ്പുകള്‍,കച്ചവട സ്ഥാപനങ്ങള്‍,ട്രാവല്‍ ഏജന്‍സികള്‍,തയ്യല്‍ ഷോപ്പുകള്‍,ഫാര്‍മസികള്‍ എന്നിവിടങ്ങളില്‍ പരിശോധന
  • ഈ വര്‍ഷം പിടികൂടിയത് 248 ബിനാമി ഇടപാടുകള്‍
  • ബിനാമി ഇടപാടില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും


സൗദി അറേബ്യയില്‍ ബിനാമി ഇടപാടുകള്‍ തടയുന്നതിന് കര്‍ശന പരിശോധന. റസ്‌റ്റോറന്റുകള്‍,നിര്‍മാണകമ്പനികള്‍,വാഹന വര്‍ക്ക്‌ഷോപ്പുകള്‍,കച്ചവട സ്ഥാപനങ്ങള്‍,ട്രാവല്‍ ഏജന്‍സികള്‍,തയ്യല്‍ ഷോപ്പുകള്‍,ഫാര്‍മസികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ 248 ബിനാമി ഇടപാടുകളാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണ്. 12,200 പരിശോധനകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയത്. പെട്ടെന്നുണ്ടായ ഈ നടപടി ഇന്ത്യാക്കാരുൾപ്പെടെയുള്ള വരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

വ്യാപാര സ്ഥാപനങ്ങള്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ബിനാമി ഇടപാടുകള്‍ തടയുകയുമാണ് ലക്ഷ്യം. ബിനാമി ഇടപാടില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ഇതുകൂടാതെ കള്ളപ്പണം പിടിച്ചെടുക്കുകയും സ്ഥാപനം കണ്ടുകെട്ടുകയും ചെയ്യും. രാജ്യത്തെ സാമ്പത്തിക അവസ്ഥ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിന്റെ ഭാഗമായാണ് നിയമലംഘകരെ പിടികൂടുന്നത്.