26 Feb 2024 7:45 AM
Summary
- മസ്കറ്റിൽ നിന്നും ഷാര്‍ജയിൽ നിന്നും ദിവസവും രണ്ടു വീതം സര്‍വീസുകള്‍ നടത്തും
- യാത്രക്കാർക്ക് 30 കിലോ വരെ ലഗേജ് ബസ്സിൽ കൊണ്ടു പോകാം
- വിനോദസഞ്ചാരികൾക്കും ജോലി ആവശ്യത്തിനായി യാത്ര ചെയ്യുന്നവർക്കും സൗകര്യപ്രദം
ഷാര്‍ജയില്‍ നിന്ന് മസ്കറ്റിലേക്ക് ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയാം. ഒമാനിലെ തലസ്ഥാന നഗരമായ മസ്‌കറ്റിൽ നിന്നും യുഎഇയിലെ ഷാർജയും തമ്മിൽ പുതിയ ബസ് സർവീസ് ആരംഭികുന്നു.
ഫെബ്രുവരി 27 മുതൽ ഒമാനിലെ മസ്‌കറ്റും യുഎഇയിലെ ഷാർജയും തമ്മിൽ പുതിയ ബസ് സർവീസ് ആരംഭിക്കുന്നത്. ഇതോടെ രണ്ട് രാജ്യങ്ങൾക്കിടയിലുള്ള യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവും ആകും. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ച് ആണ് ഒമാൻ നാഷണൽ ട്രാൻസ്പോർട്ട് കമ്പനിയായ മുവാസലാത്ത് ഈ സർവീസ് ആരംഭിക്കുന്നത്. ദിവസവും നാല് സര്‍വീസുകള്‍ വീതം നടത്താനാണ് ധാരണയെന്നും ഷിനാസ് വഴിയാകും ബസ്സുകള്‍ കടന്നുപോവുകയെന്നും മുവാസലാത്ത് വെളിപ്പെടുത്തതി.
മസ്‌കറ്റിലെ അസൈബ ബസ് സ്റ്റേഷനിൽ നിന്ന് ആദ്യ ബസ് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.40ന് ഷാര്‍ജയിലെത്തും. രണ്ടാമത്തെ സര്‍വീസ് വൈകീട്ട് 4ന് പുറപ്പെട്ട് പുലര്‍ച്ചെ 1.10ന് ആണ് ഷാര്‍ജയിലെത്തുന്നത്.
ഷാര്‍ജയിൽ നിന്ന് മസ്‌കറ്റിലെക്ക് ആദ്യ ബസ് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചക്ക് 2.30ന് മസ്‌കറ്റിലെത്തും. രണ്ടാമത്തെ ബസ് ഷാര്‍ജയിൽ നിന്ന് വൈകീട്ട് 4ന് പുറപ്പെട്ട് രാത്രി 11.50ന് മസ്‌കറ്റിലെത്തും.
യാത്രക്കാർക്ക് 30 കിലോ വരെ ലഗേജ് (ചെക്ക്ഇൻ ബാഗേജായി 23 കിലോയും ഹാന്‍ഡ് ബാഗേജായി 7 കിലോയും) ബസ്സിൽ കൊണ്ടുപോകാന്‍ അനുവാദമുണ്ട്. 10 ഒമാന്‍ റിയാല്‍ (95.40 ദിര്‍ഹം), 29 ഒമാന്‍ റിയാല്‍ (276.66 ദിര്‍ഹം) മുതലാണ് നിരക്ക്.
വിനോദസഞ്ചാരികൾക്കും ജോലി ആവശ്യത്തിനായി യാത്ര ചെയ്യേണ്ടിവരുന്നവർക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാൻ അനുവദിക്കുന്ന പുതിയ സർവീസ് വളരെയധികം സൗകര്യപ്രദമാകും.