5 April 2024 11:38 AM
Summary
- ഈദ് അവധിക്കാലത്ത് വിമാനസര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കും
- ഷാര്‍ജ വിമാനത്താവളം വഴി കടന്നുവരുന്നത് ഏകദേശം 5,50,000 യാത്രക്കാര്‍
- ഏപ്രില്‍ 2 മുതല്‍ 15 വരെ 3200 ലധികം വിമാനസര്‍വീസുകള്‍
ഈദ് അല്‍ ഫിത്തര്‍ അവധിക്കാലത്ത് യാത്രക്കാരെ സ്വാഗതം ചെയ്യാന്‍ ഷാര്‍ജ വിമാനത്താവളം സജ്ജമായി. യുഎഇയിലേക്കും പുറത്തേക്കും യാത്ര ചെയ്യാനെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നതിനാല്‍ ഫ്‌ലൈറ്റുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. ഷാര്‍ജ വിമാനത്താവളം വഴി ഏകദേശം 5,50,000 യാത്രക്കാരെ സ്വാഗതം ചെയ്യുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഏപ്രില്‍ 2 മുതല്‍ 15 വരെ 3200 ലധികം വിമാന സര്‍വീസുകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. 42,000 ത്തിലധികം യാത്രക്കാരാകും ഈ കാലയളവില്‍ വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.
വിമാനത്താവള ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും സുഖകരവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കിക്കൊണ്ട് യാത്രക്കാരുടെ തിക്കും തിരക്കും ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി.
ഷാര്‍ജ എയര്‍പോര്‍ട്ടിലൂടെയുള്ള യാത്രയും ഫ്‌ലൈറ്റ് ചലനങ്ങളും മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, തെക്കുകിഴക്കന്‍ ഏഷ്യ, വടക്ക്, കിഴക്കന്‍ ആഫ്രിക്ക, കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ്, യൂറോപ്പ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 100-ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു.