28 March 2024 10:10 AM GMT
Summary
- 2023-ലെ അവസാന മൂന്ന് മാസങ്ങളില്‍ തൊഴില്‍ മേഖലയില്‍ തദ്ദേശവാസികളുടെ പങ്കാളിത്തം വര്‍ഷം തോറും 1.2 ശതമാനം കുറഞ്ഞ് 51.3 ശതമാനത്തിലെത്തി
- ജോലിയില്ലാവരുടെ എണ്ണം കുറയ്ക്കുക എന്നത് സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ നിര്‍ണായക ലക്ഷ്യം
- തൊഴിലില്ലാത്ത സൗദി പൗരന്മാരില്‍ 94.9 ശതമാനവും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ തയ്യാറാണ്
സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്ക് 2023 ന്റെ നാലാം പാദത്തില്‍ 4.4 ശതമാനമായി കുറഞ്ഞു. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.4 ശതമാനം പോയന്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 ന്റെ നാലാം പാദത്തില്‍ രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്കില്‍ 0.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്‌സാണ് കണക്കുകള്‍ പറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സൗദി പൗരന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ 7.7 ശതമാനമായിരുന്നെന്ന് GASTAT ഡാറ്റ വ്യക്തമാക്കുന്നു. ഇത് 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.3 ശതമാനം പോയന്റിന്റെ കുറവാണ് കാണിക്കുന്നത്. 2023-ലെ അവസാന മൂന്ന് മാസങ്ങളില്‍ തൊഴില്‍ മേഖലയില്‍ തദ്ദേശവാസികളുടെ പങ്കാളിത്തം വര്‍ഷം തോറും 1.2 ശതമാനം കുറഞ്ഞ് 51.3 ശതമാനത്തിലെത്തി.
ജോലിയില്ലാത്ത ആളുകളുടെ എണ്ണം കുറയ്ക്കുക എന്നത് സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ നിര്‍ണായക ലക്ഷ്യമാണ്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ അത്തരം നിരക്ക് 7 ശതമാനമായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു, കൂടാതെ തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് 30 ശതമാനമായി കുറയും. നാലാം പാദത്തില്‍ സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് 2.6 ശതമാനം കുറഞ്ഞ് 13.7 ശതമാനമായി.
സൗദി പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് നാലാം പാദത്തില്‍ 4.6 ശതമാനമായി മാറ്റമില്ലാതെ തുടര്‍ന്നു. അതേസമയം അവരുടെ തൊഴില്‍ പങ്കാളിത്തം 0.2 ശതമാനം കുറഞ്ഞ് 66.6 ശതമാനമായി. അതേസമയം സ്ത്രീകള്‍ക്കിടയിലെ തൊഴില്‍ ജനസംഖ്യാ അനുപാതം 0.6 ശതമാനം വര്‍ദ്ധിച്ച് 30.70 ശതമാനമായി.
തൊഴിലില്ലാത്ത സൗദി പൗരന്മാരില്‍ 94.9 ശതമാനവും രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് GASTAT സര്‍വേ വെളിപ്പെടുത്തുന്നു. കൂടാതെ, ജോലിയില്ലാത്ത സൗദി സ്ത്രീകളില്‍ 80.1 ശതമാനവും പുരുഷന്മാരില്‍ 91 ശതമാനവും പ്രതിദിനം എട്ട് മണിക്കൂറോ അതില്‍ കൂടുതലോ ജോലി ചെയ്യാന്‍ തയ്യാറാണ്. സൗദിയില്‍ ജോലി ചെയ്യാത്ത സ്ത്രീകളില്‍ 62.1 ശതമാനവും പുരുഷന്മാരില്‍ 43.8 ശതമാനവും പരമാവധി ഒരു മണിക്കൂര്‍ യാത്ര ചെയ്ത് ഓഫീസുകളില്‍ പോയി ജോലി ചെയ്യാന്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സൗദികള്‍ കൂടുതലും ജോലി അന്വേഷിക്കുന്നത് അവരുടെ സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ സഹായം തേടിയാണ്. 85.6 ശതമാനം ഉദ്യോഗാര്‍ത്ഥികളും ഇതേ രീതിയാണ് പിന്തുടരുന്നത്.
സൗദി തൊഴിലന്വേഷകരില്‍ 73 ശതമാനം പേര്‍ തൊഴിലുടമകള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിച്ചതാണ്. 59.4 ശതമാനം പേര്‍ ജദാരത്ത് എന്നറിയപ്പെടുന്ന ദേശീയ തൊഴില്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതായി GASTAT റിപ്പോര്‍ട്ട് ചെയ്തു