30 March 2024 7:11 AM GMT
സൗദി ഗ്രീന്‍ ബോണ്ട് വില്‍പ്പനയ്‌ക്ക്;പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കായി പണം സ്വരൂപിക്കാന്‍ നീക്കം
MyFin Desk
Summary
- പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കായി പണം സ്വരൂപിക്കാന്‍ നീക്കം
- 2030-ഓടെ ഹരിതഗൃഹ വാതക ഉദ്വമനം പ്രതിവര്‍ഷം 278 ദശലക്ഷം ടണ്‍ കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു
- സൗദിയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ട് 2022 ല്‍ ഗ്രീന്‍ ഡെറ്റ് ഇഷ്യൂ ചെയ്യാന്‍ തുടങ്ങി
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ ആദ്യമായി ഗ്രീന്‍ ബോണ്ട് വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കായി പണം സ്വരൂപിക്കാനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മാറാനും ശ്രമിക്കുന്നതിനാലാണ് ഈ നീക്കം.
ഗ്രീന്‍ ഫിനാന്‍സിങ്ങ് ചട്ടക്കൂട് വ്യാഴാഴ്ച ധനകാര്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ശുദ്ധമായ ഗതാഗതത്തിനും പുനരുപയോഗ ഊര്‍ജത്തിനുമുള്ള പിന്തുണ മുതല്‍ ഇവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സഹായിക്കുന്ന പ്രൊജക്ടുകള്‍ വരെയുള്ള ഗ്രീന്‍ ഡെറ്റ് സെയില്‍സ് എന്ന് വിളിക്കപ്പെടുന്ന ധനസഹായത്തിന് യോഗ്യമായ എട്ട് തരം പ്രൊജക്ടുകള്‍ തിരിച്ചറിയുന്നതിനാണ് ഈ ചട്ടക്കൂട്. മാനദണ്ഡങ്ങള്‍ പാലിക്കുന്ന പദ്ധതികള്‍ക്കായി ഗ്രീന്‍ ബോണ്ടുകളും സുകുക്കും വില്‍ക്കാന്‍ ഈ ഘടന സര്‍ക്കാരിനെ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 2030-ഓടെ ഹരിതഗൃഹ വാതക ഉദ്വമനം പ്രതിവര്‍ഷം 278 ദശലക്ഷം ടണ്‍ കുറയ്ക്കാനും 2060-ഓടെ മൊത്തം പുറന്തള്ളല്‍ പൂജ്യമാക്കാനും ലക്ഷ്യമിടുന്നതിനാല്‍ ഇത്തരത്തിലുള്ള വില്‍പ്പന കേന്ദ്ര സര്‍ക്കാരിന് ആദ്യമായിരിക്കും.
പിഐഎഫ് എന്നറിയപ്പെടുന്ന സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ട് 2022 ല്‍ ഗ്രീന്‍ ഡെറ്റ് ഇഷ്യൂ ചെയ്യാന്‍ തുടങ്ങി. സര്‍ക്കാരിനുള്ള ഇഷ്യൂകള്‍ ധനമന്ത്രാലയം മുഖേനയാകും. രണ്ട് കമ്മിറ്റികള്‍, സുസ്ഥിര ധനകാര്യ സമിതി, പ്രോജക്ട്‌സ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി, വില്‍പനയുടെ മേല്‍നോട്ടം വഹിക്കുകയും പദ്ധതികള്‍ക്കുള്ള ഫണ്ടിംഗ് അനുവദിക്കുകയും ചെയ്യും.