18 May 2024 9:43 AM GMT
Summary
- സര്‍വീസ് പുനരാരംഭിക്കുന്നത് ഒക്ടോബര്‍ 27 മുതല്‍
- സര്‍വീസ് നടത്തുന്നത് എയര്‍ ബസ് 321 നിയോ വിമാനങ്ങള്‍
- ജിദ്ദയിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍
കരിപ്പൂരില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഒക്ടോബര്‍ 27 മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. വിമാനാപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂര്‍ സര്‍വീസ് നിര്‍ത്തിയത്.
ചെറിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നതിന് അനുമതിയുണ്ട്. എന്നാല്‍ ചെറിയ വിമാനങ്ങള്‍ സൗദി എയര്‍ലൈന്‍സിന്റെ പക്കല്‍ ഇല്ലാതിരുന്നതിനാണ് ഇത്രയും കാലം അവര്‍ സര്‍വീസ് നടത്താതിരുന്നത്. ഇപ്പോള്‍ ചെറുവിമാനങ്ങളുമായി സര്‍വീസ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് എയര്‍ലൈന്‍. കോഴിക്കോട്-ജിദ്ദ,കോഴിക്കോട്-റിയാദ് സെക്ടറുകളിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ജിദ്ദയിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ ആലോചിക്കുന്നത്.
ചെറുവിമാനമായ എയര്‍ ബസ് 321 നിയോ വിമാനങ്ങളാണ് സര്‍വീസ് നടത്തുക. കൂടുതല്‍ വിമാനക്കമ്പനികള്‍ ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസ് ആരംഭിക്കുന്നതോടെ കോഴിക്കോട് നിന്നുള്ള പ്രവാസികള്‍ക്ക് വലിയ പ്രയോജനമാണ് ലഭിക്കുക.