1 Jun 2024 5:46 AM GMT
ഒമാനില്‍ പ്രവാസി കുട്ടികള്‍ക്ക് റസിഡന്റ് കാര്‍ഡ് നിര്‍ബന്ധം; ലംഘിച്ചാല്‍ രക്ഷിതാക്കള്‍ പിഴ അടയ്‌ക്കേണ്ടിവരും
MyFin Desk
Summary
- ഒമാനിലെത്തി മുപ്പത് ദിവസത്തിനുള്ളില്‍ റസിഡന്റ് കാര്‍ഡ് എടുക്കണം
- റസിഡന്റ് കാര്‍ഡ് എടുക്കാത്ത കുട്ടികളുടെ രക്ഷിതാവ് പിഴ അടയ്ക്കേണ്ടിവരും
- വൈകുന്ന ഓരോ മാസത്തിനും പത്ത് റിയാല്‍ വീതം പിഴ ഈടാക്കും
ഒമാനില്‍ പത്ത് വയസിന് മുകളിലുള്ള പ്രവാസി കുട്ടികള്‍ക്ക് റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. നിയമം ലംഘിച്ചാല്‍ പിഴ ഈടാക്കുന്നതാണ്. സുല്‍ത്താനേറ്റിലെത്തി മുപ്പത് ദിവസത്തിനുള്ളില്‍ റസിഡന്റ് കാര്‍ഡ് എടുത്തിരിക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
15 വയസിന് മുകളിലുള്ളവര്‍ക്കാണ് റസിഡന്റ് കാര്‍ഡ് എടുക്കേണ്ടതെന്നാണ് മിക്ക പ്രവാസി രക്ഷിതാക്കളുടേയും ധാരണ. എന്നാല്‍ സത്യാവസ്ഥ അതല്ലെന്നാണ് പാസ്പോര്‍ട്ട് ആന്റ് റസിഡന്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. റസിഡന്റ് കാര്‍ഡ് എടുക്കാത്ത കുട്ടികളുടെ രക്ഷിതാവ് പിഴ അടയ്ക്കേണ്ടിവരും. വൈകുന്ന ഓരോ മാസത്തിനും പത്ത് റിയാല്‍ വീതം പിഴ ഈടാക്കും. ഒറിജിനല്‍ പാസ്പോര്‍ട്ട്,ജോലി ചെയ്യുന്ന കമ്പനിയുടെ കത്ത്,മെഡിക്കല്‍ പരിശോധന നടത്തിയശേഷം തൊഴില്‍ മന്ത്രാലയം നല്‍കുന്ന ഫോമിന്റെ ഒറിജിനല്‍ എന്നിവ സഹാതം പ്രവാസി ഡിപ്പാര്‍ട്ട്മെന്റിലെത്തിയാല്‍ മുതിര്‍ന്നവര്‍ക്ക് പുതിയ റസിഡന്റ് കാര്‍ഡ് എടുക്കാവുന്നതാണ്. രാജ്യത്ത് താമസിക്കുന്ന കുട്ടികള്‍ക്കും മന്ത്രാലയം വഴി റസിഡന്റ് കാര്‍ഡ് അനുവദിക്കും.