image

8 April 2024 9:08 AM GMT

Middle East

സൗദിയില്‍ റമദാനില്‍ പൂര്‍ത്തിയാക്കിയത് 18 ദശലക്ഷത്തിലധികം പാഴ്‌സല്‍ ഡെലിവറികള്‍

MyFin Desk

സൗദിയില്‍ റമദാനില്‍ പൂര്‍ത്തിയാക്കിയത് 18 ദശലക്ഷത്തിലധികം പാഴ്‌സല്‍ ഡെലിവറികള്‍
X

Summary

  • സൗദിയില്‍ ലൈസന്‍സുള്ള എഴുപതിലധികം കമ്പനികള്‍ 18 ദശലക്ഷത്തിലധികം പാഴ്‌സല്‍ ഡെലിവറികള്‍ പൂര്‍ത്തിയാക്കി
  • 2023 റമാദാനിലേക്കാള്‍ 54 ശതമാനം കൂടുതല്‍ പാഴ്‌സല്‍ ഡെലിവറികള്‍
  • ഒരു സുപ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബായി സൗദിയെ മാറ്റാന്‍ ശ്രമം


റമദാനോടനുബന്ധിച്ച് സൗദി അറേബ്യയില്‍ ലൈസന്‍സുള്ള എഴുപതിലധികം കമ്പനികള്‍ 18 ദശലക്ഷത്തിലധികം പാഴ്‌സല്‍ ഡെലിവറികള്‍ പൂര്‍ത്തിയാക്കി. 2023 റമദാനില്‍ ഡെലിവറി ചെയ്ത പാഴ്‌സലിനേക്കാള്‍ 54 ശതമാനം വര്‍ദ്ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബായി സൗദിയെ മാറ്റാന്‍ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്ന ഓര്‍ഗനൈസേഷന്‍ ലക്ഷ്യവുമായി പാഴ്‌സല്‍ ഡെലിവറി കണക്കുകള്‍ യോജിക്കുന്നു.

സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും മത്സരക്ഷമതയും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം സൗദി വിഷന്‍ 2030 ല്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ കര, സമുദ്രം, വായു എന്നിവയുള്‍പ്പെടെ എല്ലാ ഗതാഗത മേഖലകളും തമ്മിലുള്ള ഏകീകരണം കൈവരിക്കാനുള്ള അതോറിറ്റിയുടെ ദൗത്യവും എടുത്തുപറയേണ്ടതാണ്. സുരക്ഷയും ഊര്‍ജവും യുക്തിസഹമാക്കുന്നതിനുള്ള നിലവാരം ഉയര്‍ത്തുന്നതിനും പ്രവര്‍ത്തനക്ഷമതയും പ്രകടന കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാ ഗുണഭോക്താക്കള്‍ക്കും തടസ്സമില്ലാത്ത സേവനങ്ങള്‍ നല്‍കുന്നതിനും ഭരണകൂടം ശ്രമിക്കുന്നു.