15 Jan 2023 11:52 AM GMT
നാട്ടില്‍ ഒരു കിലോക്ക് 900 രൂപ: ഫിലിപ്പൈനികള്‍ ദുബൈയില്‍ നിന്ന് ഉള്ളി കൊണ്ടുപോകുന്നു
Gulf Bureau
Summary
ദുബൈയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് രണ്ട് ദിര്‍ഹത്തിന് ഉള്ളി വാങ്ങാം. എന്നാല്‍ ഫിലിപ്പൈന്‍സില്‍ 600 പെസോ (40 ദിര്‍ഹം) ആണ് കിലോഗ്രാമിന്റെ വില.
ദുബൈ:യു.എ.ഇയില്‍ നിന്നും ഫിലിപ്പിനോകള്‍ നാട്ടില്‍ പോകുമ്പോള്‍ ഇപ്പോള്‍ കൂടുതലും വാങ്ങുന്നത് ഉള്ളി. നാട്ടിലേക്കുള്ള യാത്രയില്‍ ഉള്ളിയും പച്ചക്കറികളുമൊക്കെ പെട്ടിയിലാക്കി കൊണ്ട് പോകുകയാണ് ഫിലിപ്പിനോ പ്രവാസികള്‍. ഫിലിപ്പൈനില്‍ ചിക്കനേക്കാളും ബീഫിനേക്കാളും ഉള്ളിക്ക് വില കൂടിയതോടെയാണ് ഇത് സംഭവിച്ചത്.
പണപ്പെരുപ്പവും അതുമൂലമുണ്ടായ വിലക്കയറ്റവും ഫിലിപ്പൈന്‍സിനെ ഏറെ പ്രയാസപ്പെടുത്തിയിരിക്കയാണ്. ചുവന്ന ഉള്ളിയാണത്രെ ഇപ്പോള്‍ നാട്ടിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുന്ന പ്രധാന സമ്മാനം. ലഗേജില്‍ പത്ത് കിലോ ഉള്ളിയാണ് കൊണ്ടുപോയതെന്നാണ് അടുത്തിടെ ദുബൈയില്‍ നിന്ന് മനിലയിലേക്ക് പറന്ന ഒരു പ്രവാസി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.
ദുബൈയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് രണ്ട് ദിര്‍ഹത്തിന് ഉള്ളി വാങ്ങാം. എന്നാല്‍ ഫിലിപ്പൈന്‍സില്‍ 600 പെസോ (40 ദിര്‍ഹം) ആണ് കിലോഗ്രാമിന്റെ വില.