27 May 2023 7:49 AM GMT
Summary
- 2027ഓടെ യുഎഇയില്‍ തന്നെ നിര്‍മിക്കുന്ന എയര്‍ടാക്‌സികള്‍ രാജ്യത്തിന്റെ ആകാശത്ത്
- ഹൈബ്രിഡ്- ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിംഗ് വിമാനങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്.
- മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയുണ്ടായിരിക്കും
യുഎഇയുടെ ആകാശത്ത് എയര്‍ ടാക്സികള്‍ പറക്കുന്ന കാലം വിദൂരമല്ല. രാജ്യത്ത് എയര്‍ടാക്‌സികള്‍ നിര്‍മിക്കാന്‍ യുഎസ് കമ്പനി പദ്ധതി. അബൂദബിയിലാണ് ഹ്രസ്വദൂര എയര്‍ടാക്‌സികള്‍ നിര്‍മിക്കുക. യുഎസ് കമ്പനിയായ ഒഡീസ് ഏവിയേഷനാണ് ഇതിനായി ഒരുക്കങ്ങള്‍ നടത്തുന്നത്.
2027ഓടെ യുഎഇയില്‍ തന്നെ നിര്‍മിക്കുന്ന എയര്‍ടാക്‌സികള്‍ രാജ്യത്തിന്റെ ആകാശത്ത് പറക്കുമെന്നാണ് കരുതുന്നത്. ചെറു സഞ്ചാരത്തിനും ചെറിയ തോതിലുള്ള ചരക്ക് നീക്കത്തിനും അടിയന്തര സേവനങ്ങള്‍ക്കുമായി രൂപകല്‍പന ചെയ്ത എയര്‍ ടാക്സികളാണ് രംഗത്തുണ്ടാവുക. ഹൈബ്രിഡ്- ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിംഗ് വിമാനങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്.
മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയുണ്ടായിരിക്കു ഇവയ്ക്ക്. നെക്സ്റ്റ് ജെന്‍ എഫ്ഡിഐ എന്ന പേരിലുള്ള യുഎഇയുടെ നിക്ഷേപ പദ്ധതിയില്‍ ഒഡീസ് ഏവിയേഷന്‍ ചേര്‍ന്നിട്ടുണ്ട്. കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിരവധി തൊഴിലവസരങ്ങളും ഉണ്ടാകും. എയര്‍ ടാക്സികള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും സംവിധാനമുണ്ടാക്കും.