image

1 Jun 2024 5:45 AM

Middle East

യുഎഇയില്‍ സെപ്തംബര്‍ 15 വരെ മധ്യാഹ്ന അവധി ;നിയമലംഘകര്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ

MyFin Desk

യുഎഇയില്‍  സെപ്തംബര്‍ 15 വരെ മധ്യാഹ്ന അവധി ;നിയമലംഘകര്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ
X

Summary

  • ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 3 മണി വരേയാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്
  • ഇടവേള സമയത്ത് ജോലി തുടരാന്‍ കമ്പനികള്‍ പെര്‍മിറ്റിനായി അഭ്യര്‍ത്ഥിക്കണം
  • ജോലി സ്ഥലങ്ങളില്‍ ഫാനുകളും ആവശ്യത്തിന് കുടിവെള്ളവും പ്രഥമശുശ്രൂഷ ഉപകരണങ്ങളും ഉണ്ടായിരിക്കണമെന്നും നിബന്ധന


യുഎഇയില്‍ ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ മധ്യാഹ്ന അവധി പ്രഖ്യാപിച്ചു. നിയമം ലംഘിച്ചാല്‍ 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും അറിയിപ്പ്. തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൂര്യതാപം ഏല്‍ക്കാന്‍ ഇടയുള്ളതിനാലാണ് നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഇരുപതാം വര്‍ഷമാണ് ഇത് നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്ന് മണി വരേയാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്.

ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം വീതം തൊഴിലുടമയില്‍ നിന്ന് പിഴ ഈടാക്കും. അനേകം തൊഴിലാളികള്‍ ജോലി ചെയ്താല്‍ പിഴ 50,000 ദിര്‍ഹം വരെ ഈടാക്കും. ചില ജോലികളെ നയത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ജലവിതരണം അല്ലെങ്കില്‍ വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍, ഗതാഗതം വിച്ഛേദിക്കുക, റോഡ് പ്രവൃത്തികളില്‍ അസ്ഫാല്‍റ്റ് ഇടുകയോ കോണ്‍ക്രീറ്റ് ചെയ്യുകയോ ചെയ്യുക, അടിസ്ഥാന സേവനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ജോലികള്‍ എന്നിവ ഉച്ച ഇടവേളയിലും പ്രവര്‍ത്തിക്കുന്നത് തുടരാം.

ഇടവേള സമയത്ത് ജോലി തുടരാന്‍ കമ്പനികള്‍ പെര്‍മിറ്റിനായി അഭ്യര്‍ത്ഥിക്കേണ്ടതുണ്ട്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുന്നതിന് പാരസോളുകളും ഷേഡുള്ള സ്ഥലങ്ങളും പോലുള്ള സാമഗ്രികള്‍ തൊഴിലുടമകള്‍ നല്‍കേണ്ടതുണ്ട്. ജോലി സ്ഥലങ്ങളില്‍ ഫാനുകളും ആവശ്യത്തിന് കുടിവെള്ളവും പ്രഥമശുശ്രൂഷ ഉപകരണങ്ങളും ഉണ്ടായിരിക്കണമെന്നതും നിര്‍ബന്ധമാണ്.