4 July 2023 11:45 AM GMT
Summary
- ഒരു ബിഗ് ടിക്കിന്റെ വില 500 ദിര്‍ഹമാണ്
എല്ലാ പ്രവാസികളേയും പോലെ വെറും ഭാഗ്യം പരീക്ഷിക്കാന്‍ കൂട്ടുകാരുമായി ചേര്‍ന്നെടുത്ത ബിഗി ടിക്കറ്റില്‍ ഭാഗ്യം കടാക്ഷിച്ചത് 34 കോടി രൂപ. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദലി മോയ്തീനെ തേടിയാണ് ഇത്തവണ 15 ലക്ഷം ദിര്‍ഹം എത്തിയിരിക്കുന്നത്. ഒറ്റയ്ക്കും ഒന്നോ രണ്ടോ കൂട്ടുകാരുമായി ചേര്‍ന്നുമായിരുന്നു മുന്‍ മുഹമ്മദലി ടിക്കറ്റെടുത്തിരുന്നത്. പിന്നീട് സംഘം ചേര്‍ന്ന് എടുക്കാന്‍ തുടങ്ങി. ഇത്തവണ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന 10 അംഗ സംഘത്തോടൊപ്പമാണ് ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവരുമായി പങ്കിടാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. സമ്മാനത്തുക നേടിയ കൂട്ടുകാരെല്ലാം സെയില്‍സ്, പിആര്‍ഒ, മാനേജര്‍ എന്നിങ്ങനെ ജോലി ചെയ്യുന്നവരാണ്.
ഇനി സ്വന്തം ബിസിനസിലേക്ക്
സീരീസ് 253ലെ 061908 എന്ന നമ്പരാണ് ഇത്തവണ ഇദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്. ഉമ്മുല്‍ഖുവൈനിലെ ഒരു കെട്ടിട നിര്‍മാണ കമ്പനിയില്‍ അക്കൗണ്ടന്റാണ് മുഹമ്മദലി. സമ്മാനത്തുകയിലൂടെ സ്വന്തമായി ബിസിനസ് യാഥാര്‍ത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ്. നിലവില്‍ മധ്യവേനല്‍ അവധിക്ക് നാട്ടില്‍ വന്നിരിക്കുകയാണ് ഇദ്ദേഹം.
യുഎഇയില്‍ കഴിഞ്ഞ 30 വര്‍ഷമായി ജോലി ചെയ്യുന്ന മുഹമ്മദലി വര്‍ഷങ്ങളായി വിവിധ നറുക്കെടുപ്പുകളില്‍ പങ്കെടുത്തിരുന്നു. അബുദാബിയിലെയും അല്‍ ഐനിലേയും വിമാനത്താവളങ്ങളിലെ ഇന്‍ സ്റ്റോര്‍ കൗണ്ടറുകളില്‍ നിന്നും ഓണ്‍ലൈനായും ടിക്കറ്റ് വാങ്ങാവുന്നതാണ്. www.bigticket.ae എന്ന വെബ്‌സെറ്റിലൂടെയാണ് ബിഗ് ടിക്കെറ്റ് വാങ്ങുന്നത്.
ആദ്യമാദ്യം നേരിട്ട് വാങ്ങിയിരുന്നതെങ്കില്‍ പിന്നീട് ഓണ്‍ലൈനിലൂടെയാണ് മുഹമ്മദ് ടിക്കറ്റുകള്‍ വാങ്ങിയത്. മകളുടെ ഭര്‍ത്താവാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ മുഹമ്മദിന് എടുത്ത് നല്‍കിയിരുന്നത്.
ഇതാദ്യമായല്ല മലയാളിയെ തേടി ഭാഗ്യം എത്തുന്നത്. കഴിഞ്ഞ മാസവും ഒരു മലയാളിയെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം എത്തിയിരുന്നു. മലയാളിയായ 79 കാരി പദ്മാവതിക്ക് 100,000 ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്. ബിഗ് ടിക്കറ്റ് ഭാഗ്യം കൂടുതലും ഇന്ത്യക്കാര്‍ക്ക് വരുന്നതോടെ ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.
വിവിധ നറുക്കെടുപ്പുകളുടെ എട്ട് ടിക്കറ്റുകളോളം ആഴ്ചയില്‍ മുഹമ്മദലിയും സംഘവും എടുക്കാറുണ്ട്. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന അടുത്ത തത്സമയ നറുക്കെടുപ്പിലാകും സമ്മാനത്തുകയുടെ ചെക്ക് ഏറ്റുവാങ്ങുക.
ഈ നറുക്കെടുപ്പിലും ഒരു ഭാഗ്യശാലി ഗ്രാന്‍ഡ് പ്രൈസ് ജേതാവായി തിരഞ്ഞെടുക്കപ്പെടുകയും 15 ദശലക്ഷം ദിര്‍ഹം നേടുകയും ചെയ്യും. മറ്റ് ഒന്‍പത് ഭാഗ്യശാലികള്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകള്‍ 20,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ ലഭിക്കും. 500 ദിര്‍ഹമാണ് ബിഗ് ടിക്കറ്റ് ഒരെണ്ണത്തിന്റെ വില. രണ്ട് എണ്ണം വാങ്ങിയാല്‍ മൂന്നാമത്തേത് സൗജന്യമായി ലഭിക്കും.