21 Feb 2024 8:31 AM GMT
Summary
- സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇളവുകൾ
- മികച്ച പ്രകടനം കാഴിച്ചവർക്ക് പ്രത്യേക റമദാൻ ബോണസ്
- റമദാനിൽ രണ്ട് മണിക്കൂർ ഭാഗിക അവധി നൽകും
റമദാനിനോടനുബന്ധിച്ച് സർക്കാർ ജീവനക്കാരുടെ ജോലിസമയം 4 മണിക്കൂറാക്കി കുറച്ച് കുവൈറ്റ്. ഇതിനു പുറമെ, ഗ്രേസ് പീരീഡും അനുവദിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇളവുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീ ജീവനക്കാർക്ക് 15 മിനിറ്റ് വീതം രണ്ട് ഗ്രേസ് പീരീഡുകൾ ലഭിക്കും. പുരുഷനക്കാർക്ക് 4 മണിക്കൂർ 15 മിനിറ്റ് ആണ് ജോലി സമയം. ഇവർക്ക് രാവിലെ 15 മിനിറ്റ് ഗ്രേസ് പീരീഡ് ഉണ്ടായിരിക്കും.
2023ലെ ജീവനക്കാരുടെ പ്രകടനപട്ടിക അവലോകനം പൂർത്തിയാക്കിയതിനു ശേഷമാണ് ഈ തീരുമാനം. മികച്ച പ്രകടനം കാഴിച്ചവർക്ക് പ്രത്യേക റമദാൻ ബോണസും ലഭിക്കും. ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന പുതിയ ബജറ്റ് വർഷത്തിന് മുമ്പ് ഈ വിലയിരുത്തലുകൾ പൂർത്തിയാക്കുന്നതിന് പ്രാധാന്യം നൽകിയാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.
ഓരോ സർക്കാർ വകുപ്പിനും അനുയോജ്യമായ ജോലി സമയങ്ങളും ഷിഫ്റ്റുകളും നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. നിയുക്ത ജോലി സമയം സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) അംഗീകരിക്കുന്നു. കൃത്യസമയത്ത് ജോലിയിൽ എത്തുന്നവർക്ക് 15 മിനിറ്റ് നേരത്തേ പോകാൻ അനുമതി നൽകുന്നു. രാവിലെ 15 മിനിറ്റ് ഗ്രേസ് കാലയളവ് എല്ലാ ജീവനക്കാർക്കും ലഭ്യമാക്കും. കൂടാതെ റമദാൻ മാസത്തിനിടെ പരമാവധി രണ്ട് മണിക്കൂർ ഭാഗിക അവധിയും അനുവദിച്ചിട്ടുണ്ട്.