24 April 2024 7:19 AM GMT
യുഎഇയില്‍ നിന്ന് യുകെയിലേക്ക് പണമയക്കാൻ കരീം പേയുടെ വേഗതയേറിയ പേയ്‌മെന്റ് സംവിധാനം
MyFin Desk
Summary
- ഉപഭോക്താക്കള്‍ക്ക് ഒറ്റ ട്രാന്‍സാക്ഷന്‍ വഴി 45 മില്യണ്‍ ദിര്‍ഹം വരെ അയക്കാം
- പ്രതിമാസം അയക്കാവുന്നത് 135 മില്യണ്‍ ദിര്‍ഹം വരെ
- ഉപഭോക്താക്കള്‍ക്ക് കരീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും കരീം പേ സെക്ഷനിലെ ഗ്ലോബല്‍ ട്രാന്‍സ്ഫര്‍ ബട്ടണ്‍ തിരഞ്ഞെടുക്കാനും കഴിയും
കരീം എവരിത്തിംഗ് ആപ്പിലെ ഡിജിറ്റല്‍ വാലറ്റും ഫിന്‍ടെക് പ്ലാറ്റ്‌ഫോമുമായ കരീംപേ യുഎഇ നിവാസികള്‍ക്കായി യുകെയിലേക്കുള്ള വേഗതയേറിയ പേയ്‌മെന്റുകള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര പണമയക്കല്‍ സേവനങ്ങള്‍ വിപുലീകരിക്കുന്നു. സ്വീകര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും സോര്‍ട്ട് കോഡും അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍(IBAN) ഉപയോഗിച്ച് യുകെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാന്‍ യുഎഇ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പുതിയ സേവനം. ഒറ്റ ഇടപാടില്‍ 45,000 ദിര്‍ഹം വരെയും പ്രതിമാസം 135,000 ദിര്‍ഹം വരേയും കൈമാറാന്‍ അനുവദിക്കുന്നു.
യുകെയിലേക്ക് സ്ഥിരമായി പണം കൈമാറ്റം ചെയ്യുന്ന ഏതൊരാള്‍ക്കും സഹായകമാകുന്നതാണ് യുകെ പണമയക്കല്‍ സേവനമെന്ന് കരീം പേയുടെ വൈസ് പ്രസിഡന്റ് മുഹമ്മദ് എല്‍ സാദി അഭിപ്രായപ്പെട്ടു. വ്യക്തിഗത നിക്ഷേപങ്ങളിലേക്ക് സംഭാവന ചെയ്യുന്നതിനോ മോര്‍ട്ടഗേജ് പേയ്‌മെന്റുകള്‍ നടത്തുന്നതിനോ പ്രയോജനപ്പെടുന്നതാകും പുതിയ സംവിധാനം.
2023 ലെ കണക്കനുസരിച്ച് ഏകദേശം 2,40,000 ബ്രിട്ടീഷ് പ്രവാസികള്‍ യുഎഇയില്‍ താമസിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ യുകെയിലേക്ക് യുഎഇയില്‍ നിന്ന് 2.9 ബില്യണ്‍ ഡോളര്‍ ലഭിച്ചു. യുഇഎയിലുള്ള പ്രവാസികള്‍ ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും കരീംപേ അന്താരാഷ്ട്ര പണമയക്കല്‍ സേവനം ഉപയോഗപ്പെടുത്തി.
ഒരു അന്താരാഷ്ട്ര മണി ട്രാന്‍സ്ഫര്‍ ആരംഭിക്കുന്നതിന്, ഉപഭോക്താക്കള്‍ക്ക് കരീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും കരീം പേ സെക്ഷനിലെ ഗ്ലോബല്‍ ട്രാന്‍സ്ഫര്‍ ബട്ടണ്‍ തിരഞ്ഞെടുക്കാനും കഴിയും. ഉപഭോക്താക്കള്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേയില്‍ നിന്നോ നേരിട്ടുള്ള ആന്‍ഡ്രോയിഡ് ഡൗണ്‍ലോഡ് വഴിയോ കരീം പേ തുറക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ കഴിയും.