image

19 May 2023 12:17 PM GMT

Middle East

ലുലുവില്‍ ഇനി മാമ്പഴക്കാലം

MyFin Desk

mango season at lulu
X

Summary

  • മാംഗോ ഫെസ്റ്റിവൽ മെയ് 27 വരെ
  • ഉദ്ഘാടനം ചെയ്തത് ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് മാംഗോ മാനിയ ഫെസ്റ്റ്
  • പതിനഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള 75 ലേറെ മാമ്പഴങ്ങളാണ് ഈ വര്‍ഷത്തെ പ്രത്യേകത


ലുലുവില്‍ ഇത് മധുരമൂറുന്ന മാമ്പഴക്കാലം. മിഡിലീസ്റ്റിലെ ലുലു സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മാമ്പഴം, ചക്ക തുടങ്ങിയ വിഭവങ്ങള്‍ എമ്പാടും വന്നു ചേര്‍ന്നിട്ടുണ്ട്. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ മാമ്പഴവും ചക്കയും വാങ്ങാന്‍ നിരവധി പേരാണ് എത്തുന്നത്. ഒമാനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ മാംഗോ മാനിയ ഫെസ്റ്റിവലിന് കഴിഞ്ഞദിവസം തുടക്കമായി.

മെയ് 27 വരെ നടക്കുന്ന മാംഗോ ഫെസ്റ്റ്വലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 60 ലധികം മാമ്പഴങ്ങളാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരുക്കിയിരിക്കുന്നത്. മസ്‌കത്തിലെ ബൗഷറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് മാംഗോ മാനിയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബേക്കറി, മധുരപലഹാരങ്ങള്‍, അച്ചാറുകള്‍ എന്നിവയില്‍ ചില പ്രത്യേക മാമ്പഴ ട്രീറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാനാകും.

അബൂദബിയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മംഗോ മാനിയ ആരംഭിച്ചു. പതിനഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള 75 ലേറെ മാമ്പഴങ്ങളാണ് ഈ വര്‍ഷത്തെ പ്രത്യേകത. മേളയ്ക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.