image

12 April 2024 10:43 AM GMT

Middle East

സൗദി വാണിജ്യ ബാങ്കുകളുടെ വിദേശ ആസ്തികളില്‍ വര്‍ദ്ധനവ്

MyFin Desk

സൗദി വാണിജ്യ ബാങ്കുകളുടെ വിദേശ ആസ്തികളില്‍ വര്‍ദ്ധനവ്
X

Summary

  • ഫെബ്രുവരിയില്‍ 22 ശതമാനമാണ് വിദേശ ആസ്തി വര്‍ദ്ധിച്ചത്
  • അന്താരാഷ്ട്ര ഹോള്‍ഡിംഗുകളിലും നിക്ഷേപങ്ങളിലും ഗണ്യമായ വിപുലീകരണത്തെ പ്രതിഫലിപ്പിക്കുന്നതാണ് വര്‍ദ്ധനവ്
  • സൗദി ബാങ്കുകളുടെ വിദേശ ബാധ്യത 288.22 ബില്യണ്‍ റിയാലായി വര്‍ദ്ധിച്ചു


സൗദി അറേബ്യയിലെ വാണിജ്യ ബാങ്കുകളുടെ വിദേശ ആസ്തിയില്‍ വര്‍ദ്ധനവ്. ഫെബ്രുവരിയില്‍ 22 ശതമാനമാണ് വിദേശ ആസ്തി വര്‍ദ്ധിച്ചത്. മുന്‍ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് മൊത്തം വിദേശ ആസ്തി 347.63 ബില്യണ്‍ സൗദി റിയാല്‍ (92.7 ബില്യണ്‍ ഡോളര്‍) ആണ്. അന്താരാഷ്ട്ര ഹോള്‍ഡിംഗുകളിലും നിക്ഷേപങ്ങളിലും ഗണ്യമായ വിപുലീകരണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ വര്‍ദ്ധനവെന്ന് സെന്‍ട്രല്‍ ബാങ്കില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം സൗദി ബാങ്കുകള്‍ ഇതേ കാലയളവില്‍ വിദേശ ബാധ്യതകളില്‍ 30 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. വിദേശ ബാധ്യത 288.22 ബില്യണ്‍ റിയാലായി വര്‍ദ്ധിച്ചു. അന്താരാഷ്ട്ര ഹോള്‍ഡിംഗുകള്‍ കൈവരിച്ച വളര്‍ച്ചയ്ക്ക് പുറമേ ബാധ്യതകള്‍ വര്‍ദ്ധിച്ചതിനാല്‍ അറ്റാദായത്തില്‍ 21 ശതമാനം കുറവുണ്ടായി. സെന്‍ട്രല്‍ ബാങ്കുകളുടെ വിദേശ ഹോള്‍ഡിംഗുകള്‍ പ്രാഥമികമായി കരുതല്‍ മാനേജ്‌മെന്റിനും മോണിറ്ററി പോളിസി ആവശ്യങ്ങള്‍ക്കുമാണ്. അതേസമയം വിദേശ ബാങ്കുകളുടെ വിദേശ ആസ്തികള്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍,ഉപഭോക്തൃ സേവനങ്ങള്‍,നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയാണ്. മൊത്തം കരുതല്‍ ധനം 1.62 ട്രില്യണ്‍ റിയാലായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 5 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള കരുതല്‍ ആസ്തികളില്‍ സ്ഥിരത ഉറപ്പുവരുത്തുന്നതിനും ഹ്രസ്വകാല സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റുന്നതിനുമായി കൈവശം വച്ചിരിക്കുന്ന ഉയര്‍ന്ന ലിക്വിഡ് ആസ്തികളുടെ ഒരു ശ്രേണി ഉള്‍പ്പെടുന്നു. ഈ ഹോള്‍ഡിംഗുകളില്‍ മോണിറ്ററി ഗോള്‍ഡ് ഉള്‍പ്പെടുന്നു, ഇത് മൂല്യത്തിന്റെ പരമ്പരാഗത സ്റ്റോറായും കറന്‍സി ഏറ്റക്കുറച്ചിലുകള്‍ക്കെതിരായ ഒരു സംരക്ഷണമായും വര്‍ത്തിക്കുന്നു. ആഗോള സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍ പോലുള്ള വിദേശ സെക്യൂരിറ്റികളില്‍ ബാങ്കുകള്‍ നിക്ഷേപം നടത്തുന്നു. ഈ നിക്ഷേപങ്ങള്‍ വരുമാന സ്രോതസ്സ് മാത്രമല്ല, ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പോര്‍ട്ട്‌ഫോളിയോകള്‍ക്ക് വൈവിധ്യവല്‍ക്കരണ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഫെബ്രുവരിയില്‍ അന്താരാഷ്ട്ര സെക്യൂരിറ്റികളിലെ നിക്ഷേപം റിസര്‍വ് പൊസിഷന്റെ 60 ശതമാനമാണ്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്,നാഷണല്‍ ഡെവലപ്‌മെന്റ് ഫണ്ട് തുടങ്ങിയ ദേശീയ ഫണ്ടുകളിലേക്ക് മൂലധനം എത്തിക്കുന്നതിലൂടെ സൗദി അറേബ്യ അതിന്റെ നിക്ഷേപ സമീപനം ശക്തിപ്പെടുത്തുകയാണ്.