27 Sep 2023 5:32 AM GMT
Summary
- ഐബിഎംസിയുടെ പുതു സംരംഭമായ ആഗോള മള്‍ട്ടി അസറ്റ് എക്സ്ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും.
- അന്തര്‍ദേശീയ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് അഞ്ചു ഘട്ടങ്ങളായുള്ള കോംപ്ളയന്‍സ് പ്രൊസീജര്‍ ഇതിലുണ്ട്.
അബുദാബി:യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സേവന കണ്‍സള്‍ട്ടന്‍സി ഐബിഎംസി സംയോജിത രാജ്യാന്തര ട്രേഡ് ഫ്ളോ സംവിധാനത്തിനത്തിന് തുടക്കം കുറിച്ചു. ഇ-മാര്‍ക്കറ്റ് പ്‌ളേസ് ട്രേഡ് ഫ്‌ളോ സേവന ദാതാക്കള്‍ കൂടിയായ ഐബിഎംസിയുടെ പുതു സംരംഭമായ ആഗോള മള്‍ട്ടി അസറ്റ് എക്സ്ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും.
നൂറിലധികം രാജ്യങ്ങളെയും 30ലധികം പ്രൊജക്റ്റുകളെയും ബന്ധിപ്പിച്ച് സമ്പദ്‌വ്യവസ്ഥകളെയും വ്യവസായങ്ങളെയും കോര്‍പറേറ്റുകളെയും പിന്തുണയ്ക്കാനുള്ള വേദിയാണ് പുതിയ സംയോജിത രാജ്യാന്തര ട്രേഡ് ഫ്‌ളോ സിസ്റ്റം. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണ ഇതര മേഖലയില്‍ വളര്‍ച്ച ഊര്‍ജിതമാക്കാനും ചെറുകിട-ഇടത്തരം സംരംഭങ്ങ(എസ്എംഇകള്‍)ളെയും വന്‍കിട-ഇടത്തരം കോര്‍പറേറ്റുകളെയും മള്‍ട്ടി നാഷണല്‍ കമ്പനികളെയും രാജ്യാന്തര വിപണികളിലേക്ക് കടന്നു ചെല്ലാന്‍ പ്രാപ്യമാക്കാനും സഹായിക്കുന്നതാണ് ഈ പ്ലാറ്റ്ഫോം.
അന്തര്‍ദേശീയ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് അഞ്ചു ഘട്ടങ്ങളായുള്ള കോംപ്ളയന്‍സ് പ്രൊസീജര്‍ ഇതിലുണ്ട്. ഇന്റര്‍നാഷണല്‍ ട്രേഡ് ഫ്‌ളോ സിസ്റ്റത്തിലേക്ക് ഇതിനകം 15ലധികം കോര്‍പറേഷനുകള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. ഇന്‍ഡസ്ട്രീസ് ഇന്റഗ്രേറ്റഡ് ഇന്റര്‍നാഷണല്‍ ട്രേഡ് ഫ്‌ളോ സിസ്റ്റത്തിലേക്ക് ആദ്യമായി പ്രവേശിച്ച രാജ്യമാണ് പാപുവ ന്യൂ ഗ്വിനിയ. വിഷന്‍ 2025ന്റെ ഭാഗമായി സ്റ്റോക്കുകള്‍ക്കും ചരക്കുകള്‍ക്കും കറന്‍സികള്‍ക്കുമായുള്ള ഐബിഎംസിയുടെ ഈ പ്ലാറ്റ്‌ഫോം കയറ്റുമതി, ഇറക്കുമതി, പുനര്‍കയറ്റുമതി എന്നിവ വര്‍ധിപ്പിക്കാന്‍ ഇരട്ട ലിസ്റ്റിംഗിനും ചരക്ക് ലിസ്റ്റിംഗിനും പ്രയോജനപ്രദമായാണ് തയ്യാറാക്കിയിരിക്കുന്നത്.
അബുദാബി എമിറേറ്റ്‌സ് പാലസില്‍ ഫെഡറല്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സെക്രട്ടറി ജനറലും ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാനുമായ ഹുമൈദ് ബിന്‍ സാലം സംരംഭം ഉദ്ഘാടനം ചെയ്തു. ഐബിഎംസി ഇന്റര്‍നാഷണല്‍ ഗ്രൂപ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അഹ്‌മദ് അല്‍ ഹാമിദ്, ഗ്രൂപ് സിഇഒയും ഐബിഎംസി എംഡിയുമായ പി.കെ സജിത് കുമാര്‍, പാപുവ ന്യൂഗ്വിനിയ വാണിജ്യ-വ്യവസായ മന്ത്രി ഹെന്റി ജോണ്‍സ് അമൂലി എംപി തുടങ്ങിയവരും; പാപുവ ന്യൂഗ്വിനിയിലെ മന്ത്രിമാര്‍, മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, നയതന്ത്രജ്ഞര്‍, പ്രത്യേക അതിഥികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
''വിവിധ കോര്‍പറേറ്റ് അവബോധ, ശാക്തീകരണ പരിപാടികളിലൂടെയും സംവിധാനങ്ങളിലൂടെയും സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ മള്‍ട്ടി നാഷണല്‍, ലിസ്റ്റഡ് കമ്പനികള്‍ വരെയുള്ള എല്ലാ ബിസിനസുകളെയും പിന്തുണയ്ക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഐബിഎംസി പ്രവര്‍ത്തിക്കുന്നു. ഗള്‍ഫ് സമ്പദ് വ്യവസ്ഥയിലെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യവുമായി യോജിച്ചു പോകുന്ന തരത്തിലാണ് ഈ പ്രവര്‍ത്തനങ്ങളെന്നും ഐബിഎംസി ഗ്രൂപ് സിഇഒയും എംഡിയുമായ പി.കെ സജിത് കുമാര്‍ പറഞ്ഞു.