20 April 2024 5:05 AM GMT
Summary
- ഇത്തിഹാദ് എയര്‍വെയ്‌സിന് 2024 മാര്‍ച്ചില്‍ ലഭിച്ചത് 1.4 ദശലക്ഷം യാത്രക്കാര്‍
- 2023 മാര്‍ച്ചിലേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 41 ശതമാനം വര്‍ദ്ധനവ്
- പ്രതിവാര ഫ്‌ളൈറ്റുകള്‍ 34 ശതമാനം വര്‍ദ്ധിപ്പിച്ചു
യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് 2024 മാര്‍ച്ചില്‍ 1.4 ദശലക്ഷത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്തു. ഈ വര്‍ഷം മാര്‍ച്ചില്‍ ഉപഭോക്തൃസംഖ്യയില്‍ പ്രതിവര്‍ഷ വളര്‍ച്ച 43 ശതമാനം രേഖപ്പെടുത്തിയതായി ഇത്തിഹാദ് എയര്‍വെയ്‌സ് സിഇഒ അന്റോണാള്‍ഡോ നെവസ് പറഞ്ഞു. വര്‍ഷംതോറും യാത്രക്കാരുടെ എണ്ണം 4.3 ദശലക്ഷത്തിലെത്തി. 2023 മാര്‍ച്ചിലെ യാത്രക്കാരുടെ എണ്ണത്തേക്കാള്‍ 41 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്.
ആഗോള കണക്ടിവിറ്റി വര്‍ദ്ധിപ്പിച്ചുകൊണ്ട് പ്രതിവാര ഫ്‌ളൈറ്റുകള്‍ 34 ശതമാനം വര്‍ദ്ധിപ്പിച്ചു. 2023 ല്‍ 642 ആയിരുന്നത് 2024 ജൂണ്‍-ജൂലൈ മാസങ്ങളില്‍ 866 ആയി. യൂറോപ്യന്‍ റൂട്ടികളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനും പദ്ധതിയുണ്ട്. ഫ്രങ്ക്ഫര്‍ട്ടിലേക്കും റോമിലേക്കും ദിവസേനയുള്ള ഇരട്ട ഫ്‌ളൈറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.