image

2 April 2024 9:59 AM

Middle East

അബുദാബിയില്‍ നിന്ന് യുഎസിലേക്ക് ഇനി സുഗമമായി പറക്കാം;പുതിയ വിമാനസര്‍വീസുമായി ഇത്തിഹാദ്

MyFin Desk

അബുദാബിയില്‍ നിന്ന് യുഎസിലേക്ക് ഇനി സുഗമമായി പറക്കാം;പുതിയ വിമാനസര്‍വീസുമായി ഇത്തിഹാദ്
X

Summary

  • യുഎസിനും അബുദാബിക്കുമിടയില്‍ വിമാനസര്‍വീസ് ആരംഭിച്ചതോടെ ബിസിനസ് ശക്തിപ്പെടും
  • തിങ്കള്‍,ബുധന്‍,വെള്ളി,ഞായര്‍ ദിവസങ്ങളിലാണ് പുതിയ സര്‍വീസ്
  • ബിസിനസ് സ്റ്റുഡിയോകളും ഇക്കോണമി സ്മാര്‍ട്ട് സീറ്റുകളും വിമാനത്തിന്റെ പ്രത്യേകതയാണ്


അബുദാബിയില്‍ നിന്ന് യുഎസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഇനി സുഗമമായി പറക്കാം. ബോസ്റ്റണിലേക്ക് ആദ്യമായി വിമാനസര്‍വീസ് ആരംഭിച്ച് ഇത്തിഹാദ് എയര്‍വെയ്‌സ്. ഇരു നഗരങ്ങള്‍ക്കുമിടയില്‍ പതിവ് സര്‍വീസ് ആരംഭിക്കുക വഴി ബിസിനസ് ശക്തിപ്പെടുത്താനാണ് നീക്കം. കഴിഞ്ഞ ഞായറാഴ്ച ഇവൈ 147 ഫ്‌ലൈറ്റ് സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് വന്‍ ആഘോഷപരിപാടിയാണ് അബുദാബി വിമാനത്താവളത്തില്‍ സംഘടിപ്പിച്ചത്.

തിങ്കള്‍,ബുധന്‍,വെള്ളി,ഞായര്‍ ദിവസങ്ങളിലാണ് പുതിയ സര്‍വീസ്. ബിസിനസ് സ്റ്റുഡിയോകളും ഇക്കോണമി സ്മാര്‍ട്ട് സീറ്റുകളും വിമാനത്തിന്റെ പ്രത്യേകതയാണ്. യുഎസില്‍ ബിസിനസ് വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും യാത്രക്കാര്‍ക്കുള്ള കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ഇത്തിഹാദ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അന്റൊണാള്‍ഡോ നെവ്‌സ് പറഞ്ഞു.

അബുദാബിയുടേയും ദുബായിയുടേയും ആകര്‍ഷണം അമേരിക്കന്‍ നോര്‍ത്ത് ഈസ്റ്റിലേക്ക് കൊണ്ടുവരുന്നതിനൊപ്പം അസാധാരണമായ യാത്രാ അനുഭവം നല്‍കാനും ആഗോളബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനുമുള്ള പ്രതിബന്ധതയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചിക്കാഗോ,ന്യൂയോര്‍ക്ക്,വാഷിംഗ്ടണ്‍ എന്നിവയ്ക്ക് ശേഷം നാലാമതായാണ് ബോസ്റ്റണിലേക്ക് സര്‍വീസ് ആരംഭിച്ചത്. നോര്‍ത്ത് അമേരിക്കയിലേക്ക് ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് കാനഡയിലെ ടൊറന്റോയിലേക്ക് കൂടുതല്‍ സര്‍വീസ് ആരംഭിക്കാനും ഇത്തിഹാദ് ലക്ഷ്യമിടുന്നു.