image

4 May 2024 6:32 AM

Middle East

ഹജ്ജ്:മക്കയിലേക്ക് വിദേശികള്‍ക്ക് മെയ് 4 മുതല്‍ പ്രവേശന നിയന്ത്രണം

MyFin Desk

ഹജ്ജ്:മക്കയിലേക്ക് വിദേശികള്‍ക്ക് മെയ് 4 മുതല്‍ പ്രവേശന നിയന്ത്രണം
X

Summary

  • മക്കയിലേക്ക് പ്രവേശനത്തിന് ആഭ്യന്തരമന്ത്രാലയം പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങി
  • പെര്‍മിറ്റ് എന്നിവയില്ലാത്തവരെ ഇന്ന് മുതല്‍ ചെക്ക് പോയന്റില്‍ തടയും
  • അബ്ഷിര്‍,മുഖീം പ്ലാറ്റ്‌ഫോമുകളിലൂടെ പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്


ഹജ്ജിന് മുന്നോടിയായി മക്കയിലേക്ക് പ്രവേശനനിയന്ത്രണം പ്രഖ്യാപിച്ചു. മെയ് 4 മുതല്‍ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെര്‍മിറ്റ് ആവശ്യമാണ്. മക്കയിലേക്ക് പ്രവേശനത്തിന് ആഭ്യന്തരമന്ത്രാലയം പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങി. ഹജ് വിസ,ഉംറ വിസ,മക്ക ഇഖാമ,മക്കയില്‍ ജോലിയുള്ളവര്‍ക്ക് നല്‍കുന്ന പ്രത്യേക പെര്‍മിറ്റ് എന്നിവയില്ലാത്തവരെ ഇന്ന് മുതല്‍ ചെക്ക് പോയന്റില്‍ തടയും.

മക്കയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഹജ് സീസണില്‍ മക്കയിലേക്ക് പ്രവേശന പെര്‍മിറ്റുകള്‍ ഇലക്ട്രോണിക് ആയി നല്‍കാനുള്ള അപേക്ഷകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് സ്വീകരിക്കല്‍ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ അബ്ഷിര്‍,മുഖീം പ്ലാറ്റ്‌ഫോമുകളിലൂടെ പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി ജവാസാത്ത് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ല.

ഉംറ വിസയില്‍ സൗദിയിലെത്തിയവര്‍ മടങ്ങേണ്ട അവസാന തീയതി ജൂണ്‍ 6 ആണ്. ഇതിനുശേഷം സൗദിയില്‍ തുടര്‍ന്നാല്‍ പിഴയും നാടുകടത്തലുമാണ് ശിക്ഷ.