image

8 April 2024 7:06 AM GMT

Middle East

ഈദ് അവധി:യുഎഇയിലെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കും?

MyFin Desk

how will the eid holiday affect companies in uae
X

Summary

  • എല്ലാ പൊതു സ്വകാര്യ സ്ഥാപനങ്ങളും ഏപ്രില്‍ 8 തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 12 വെള്ളിയാഴ്ച വരെ അടച്ചിടും
  • ഹോസ്പിറ്റാലിറ്റി,ടൂറിസം,അവശ്യസേവനങ്ങള്‍ എന്നിവ ഈദ് അവധിക്കാലത്തും പ്രവര്‍ത്തിക്കും
  • ഈദിന് ശേഷമുള്ള അടുത്ത രണ്ടാഴ്ചകള്‍ പല ബിസിനസുകള്‍ക്കും ബുദ്ധിമുട്ടാകും


യുഎഇയില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഈദ് അവധിക്കാലം സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് വിപണി വിദഗ്ധര്‍. ചില കമ്പനികള്‍ ഈദ് അവധിക്കാലത്ത് ഭാഗികമായി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തും. ഒമ്പത് ദിവസത്തെ അവധിക്കാലത്ത് ചില സ്ഥാപനങ്ങള്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കും. തൊഴിലുടമകള്‍ ഇമെയിലുകള്‍ പരിശോധിക്കാനും സുഗമമായി വര്‍ക്ക് ഫ്‌ലോ ഉറപ്പാക്കാനും അവധിക്ക് ശേഷം ജോലി പുനരാരംഭിക്കുമ്പോള്‍ അമിത ജോലിഭാരം തടയാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

എല്ലാ പൊതു സ്വകാര്യ സ്ഥാപനങ്ങളും ഏപ്രില്‍ 8 തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 12 വെള്ളിയാഴ്ച വരെ അടച്ചിടും.

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍, വിദ്യാഭ്യാസ പ്രൊഫഷണലുകള്‍, നിയമ വിദഗ്ധര്‍, ബാങ്കര്‍മാര്‍, മറ്റ് സമാന സേവന മേഖലകള്‍ എന്നിവര്‍ക്ക് നീണ്ട ഇടവേള ലഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഏജന്‍സികള്‍, സ്‌കൂളുകള്‍, ചില സേവനദാതാക്കള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍, ബാങ്കുകള്‍, ഇതര മേഖലകളിലെ ഹെഡ് ഓഫീസുകള്‍, ഈദ് അല്‍ ഫിത്തര്‍ അവധിക്കാലത്ത് പ്രവര്‍ത്തിക്കില്ലെന്ന് എച്ച്ആര്‍, റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി ജെനിയുടെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ നിക്കി വില്‍സണ്‍ പറഞ്ഞു. അവശ്യസേവനങ്ങള്‍ പ്രവര്‍ത്തിക്കും.

ഈദ് അല്‍ ഫിത്തറിന് മുന്നോടിയായി പല ബിസിനസുകളും പേയ്മെന്റുകള്‍, അഭിമുഖങ്ങള്‍, മീറ്റിംഗുകള്‍, ബിസിനസ്സ് ഡീലുകള്‍ എന്നിവ മാറ്റിവയ്ക്കുമെന്ന് വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ ബിസിനസുകളും അടച്ചുപൂട്ടില്ല. ചില ബിസിനസുകള്‍ കുറഞ്ഞ ശേഷിയില്‍ പ്രവര്‍ത്തിക്കും. ഹോസ്പിറ്റാലിറ്റി,ടൂറിസം,അവശ്യസേവനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. ഒരു നീണ്ട ഇടവേളയില്‍ ഒരു ബിസിനസിനും പൂര്‍ണമായ അടച്ചിടല്‍ സാധ്യമല്ല. ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യും.

ഈദിന് ശേഷമുള്ള അടുത്ത രണ്ടാഴ്ചകള്‍ പല ബിസിനസുകള്‍ക്കും ബുദ്ധിമുട്ടായിരിക്കുമെന്ന് നിക്കി വില്‍സണ്‍ പറഞ്ഞു. പണമൊഴുക്ക് കുറയും. വിപണിയില്‍ നേരിയ മാന്ദ്യം ഉണ്ടാകുമ്പോള്‍ പല ബിസിനിസുകള്‍ക്കും ഇത് കഠിനകരമാകും.