18 April 2024 8:55 AM GMT
യുഎഇയില്‍ കനത്ത മഴയില്‍ വാഹനങ്ങള്‍ക്ക് കേടുപാട്;ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുമോ?
MyFin Desk
Summary
- ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിരക്ഷ അനുവദിക്കുന്നത്
- കാര്‍ പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനം വെള്ളം കയറി കേടുപറ്റിയാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം
- ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധി വാഹനം പരിശോധിച്ച് കേടുപാടുകള്‍ വിലയിരുത്തും
യുഎഇയില്‍ കനത്ത മഴയില്‍ നിരവധി വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. പ്രകൃതി ദുരന്തത്തില്‍പ്പെട്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമോയെന്നാണ് വാഹനഉടമകള്‍ ഉറ്റുനോക്കുന്നത്. നിരവധി കാരണങ്ങളാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാതിരിക്കാം. വെഹിക്കിള്‍ വൈപ്പറുകള്‍ കേടായതായി കണ്ടെത്തിയാല്‍ മഴക്കാലത്ത് യുഎഇ കാര്‍ ഉടമകളുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിരസിക്കപ്പെട്ടേക്കാം. കാറുകള്‍ക്കും ബൈക്കുകള്‍ക്കും ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഫയല്‍ ചെയ്യാന്‍ വാഹനമോടിക്കുന്നവര്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിരക്ഷ അനുവദിക്കുന്നത്.
കാര്‍ പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുകയും കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറുകയും വാഹന ഉടമ അറ്റകുറ്റപ്പണികള്‍ക്കായി ഗാരേജില്‍ ഏല്‍പ്പിക്കുകയും ചെയ്താല്‍ അറ്റകുറ്റപ്പണികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എന്നാല്‍ ഉടമ അത് വെള്ളക്കെട്ടുള്ള സ്ഥലത്തോ ഭാഗികമായി വെള്ളത്തില്‍ മുങ്ങിയ സ്ഥലത്തോ പാര്‍ക്ക് ചെയ്യുകയും എന്‍ജിന്‍ ഓണാക്കാന്‍ ശ്രമിക്കുകയും ചെയ്ത് എന്‍ജിന്‍ തകരാറിലായാല്‍ ഇന്‍ഷുറന്‍സ് സ്ഥാപനത്തിന് ക്ലെയിം നിരസിക്കാന്‍ കഴിയും. വാഹനങ്ങള്‍ വെള്ളത്തിലിറക്കി കേടുപാടുണ്ടായാല്‍ ദുബായ് രജിസ്റ്റേഡ് വാഹനങ്ങള്‍ക്ക് ദുബായ് പോലീസിന്റെ ആപ്പിലോ വെബ്‌സൈറ്റിലോ നിശ്ചിത ഫീസ് അടച്ചാല്‍ കണ്‍സള്‍ട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കേറ്റ് ലഭിച്ചാല്‍ ഇന്‍ഷുറന്‍സ് ബ്രോക്കറെ സമീപിക്കാം. വാഹനങ്ങളുടെ കേടുപാടുകള്‍ കൃത്യമായി രേഖപ്പെടുത്തണം, കൂടാതെ വീഡിയോ,ഫോട്ടോ എന്നിവ സൂക്ഷിക്കേണ്ടതാണ്. ഇതുകഴിഞ്ഞ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി പോലീസിന്റെ അസല്‍ റിപ്പോര്‍ട്ട് നേരിട്ട് വാങ്ങാം. ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധി വാഹനം പരിശോധിച്ചശേഷം ഗാരേജിലേക്ക് മാറ്റും. ക്ലെയിം ലഭിക്കുന്നതുവരെ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതും വാഹന ഉടമയുടെ ഉത്തരവാദിത്തമാണ്.