image

17 May 2024 10:59 AM GMT

Middle East

ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ്;ഏപ്രിലില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ ഇടപാടുകള്‍

MyFin Desk

big boom in sharjah real estate sector
X

Summary

  • ഏപ്രിലില്‍ നടന്നത് 1,632 റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍
  • ഷാര്‍ജയുടെ ഉള്‍പ്രദേശങ്ങളിലും നിക്ഷേപകര്‍ക്ക് താത്പര്യം
  • ഏപ്രിലില്‍ മാത്രം നടന്ന ഇടപാടിന്റെ മൂല്യം 170 കോടി ദിര്‍ഹം


ഷാര്‍ജ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ്. ഏപ്രിലില്‍ 1,632 റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വെളിപ്പെടുത്തുന്നു. 1.7 ദശലക്ഷം ദിര്‍ഹത്തിന്റെ ഇടപാടുകളാണ് ഏപ്രിലില്‍ മാത്രം നടന്നത്. ഇത് ഈ രംഗത്തെ സാധ്യതകളാണ് ചൂണ്ടിക്കാട്ടുന്നത്.

ഷാര്‍ജ റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപ അന്തരീക്ഷത്തിന്റെ ആകര്‍ഷണീയത,വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസം,തുടര്‍ച്ചയായ വികസനം എന്നിവ റിയല്‍ എസ്റ്റേറ്റ് ഡാറ്റയില്‍ പ്രതിഫലിക്കുന്നു. നിക്ഷേപകര്‍ക്ക് ഏറ്റവും ആകര്‍ഷകമായ ആഗോള ലക്ഷ്യസ്ഥാനങ്ങളിലൊന്നായി എമിറേറ്റ് സ്വയം തെളിയിച്ചു.

നിക്ഷേപകര്‍ ഷാര്‍ജയുടെ ഉള്‍പ്രദേശങ്ങളിലും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് പുറമേ ഫ്‌ളാറ്റുകളുടെ ഇടപാടുകളും ഇതില്‍ ഉള്‍പ്പെടും. ഷാര്‍ജയിലെ വിവിധ നഗരങ്ങളിലും മേഖലകളിലുമായി 89 പ്രദേശങ്ങളില്‍ വില്‍പന ഇടപാടുകള്‍ നടന്നു. ഈ സ്വത്തുക്കളില്‍ പാര്‍പ്പിട,വാണിജ്യ,വ്യാവസായിക,കാര്‍ഷിക ഭൂമി എന്നിവ ഉള്‍പ്പെടുന്നു. നിക്ഷേപകര്‍ ഷാര്‍ജയെ നോട്ടമിടുന്നു എന്നതിന്റെ തെളിവാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നടന്ന ഇടപാടുകള്‍ സൂചിപ്പിക്കുന്നത്.