4 April 2024 6:50 AM GMT
Summary
- ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കണ്‍സോഷ്യം ആസ്റ്റര്‍ ജിസിസിയില്‍ 65 ശതമാനം ഓഹരികള്‍ സ്വന്തമാക്കി
- മൂപ്പന്‍ കുടുംബം നിലനിര്‍ത്തിയത് 35 ശതമാനം ഓഹരികള്‍
- കമ്പനിയുടെ പ്രവര്‍ത്തന നിയന്ത്രണം മൂപ്പന്‍ ഫാമിലി തുടരും
പ്രമുഖ മള്‍ട്ടിനാഷണല്‍ ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്, തങ്ങളുടെ ജിസിസി,ഇന്ത്യ ബിസിനസുകളുടെ വേര്‍തിരിക്കല്‍ നടപടി പൂര്‍ത്തിയാക്കി. പരമാധികാര പിന്തുണയുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കണ്‍സോഷ്യം ആസ്റ്റര്‍ ജിസിസിയില്‍ 65 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. മൂപ്പന്‍ കുടുംബം മാനേജ്‌മെന്റിനും പ്രവര്‍ത്തന അവകാശങ്ങള്‍ക്കും ഒപ്പം 35 ശതമാനം ഓഹരി നിലനിര്‍ത്തി. ഏകദേശം 1 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റി മൂല്യത്തില്‍ ജിസിസി ബിസിനസ് മൂല്യമുള്ള ഇടപാടാണ് അവസാനിപ്പിച്ചിരിക്കുന്നത്.
1987ല്‍ ഡോ. ആസാദ് മൂപ്പന്‍ സ്ഥാപിച്ച ആസ്റ്റര്‍ ദുബായില്‍ ഒരൊറ്റ ക്ലിനിക്കായി പ്രവര്‍ത്തനം ആരംഭിച്ചു. യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 15 ആശുപത്രികളും 117 ക്ലിനിക്കുകളും 285 ഫാര്‍മസികളും അടങ്ങുന്ന ജിസിസി ശൃംഖലയിലൂടെ ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വിശ്വസനീയമായ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡുകളിലൊന്നായി കമ്പനി വളര്‍ന്നു. രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വിപണികളില്‍ വര്‍ദ്ധിച്ചുവരുന്ന ഡിമാന്റ് കേന്ദ്രീകരിച്ച് തന്ത്രപരമായ ബിസിനസ് ലക്ഷ്യമിട്ട് രണ്ട് വ്യത്യസ്ത ഹെല്‍ത്ത് കെയര്‍ ചാമ്പ്യന്മാരെ സ്ഥാപിക്കുന്നതിന് ജിസിസി,ഇന്ത്യ ബിസിനസുകളെ വേര്‍തിരിക്കാന്‍ കമ്പനി ബോര്‍ഡ് അംഗീകാരം നേടി. കമ്പനിയുടെ ഷെയര്‍ഹോള്‍ഡര്‍മാരും 2024 ജനുവരിയില്‍ പദ്ധതി അംഗീകരിച്ചു.
ഡോ ആസാദ് മൂപ്പന്‍ സ്ഥാപക ചെയര്‍മാനായും അലിഷ മൂപ്പന്‍ ആസ്റ്റര്‍ ജിസിസിയുടെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒ ആയും പ്രവര്‍ത്തിക്കും. കമ്പനിയുടെ പ്രവര്‍ത്തന നിയന്ത്രണം മൂപ്പന്‍ ഫാമിലി നിലനിര്‍ത്തുന്നത് തുടരും.
ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ എമിറേറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, അല്‍ ദൗ ഹോള്‍ഡിംഗ് കമ്പനി (അല്‍സെയര്‍ ഗ്രൂപ്പിന്റെ നിക്ഷേപ വിഭാഗം), ഹന ഇന്‍വെസ്റ്റ്മെന്റ് കമ്പനി (ഒലയാന്‍ ഫിനാന്‍സിംഗ് കമ്പനിയുടെ ഉപസ്ഥാപനം), വഫ്ര ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്നിവ ഉള്‍പ്പെടുന്നു. പുതിയ ഓഹരി ഉടമകള്‍ക്കൊപ്പം, മൂപ്പന്‍ കുടുംബവും ആസ്റ്റര്‍ ജിസിസിയുടെ മാനേജ്മെന്റ് ടീമും ഇപ്പോള്‍ ഒരു പ്രാദേശിക വിപുലീകരണ തന്ത്രം ആരംഭിക്കും. യുഎഇയില്‍, പ്രാദേശികവും അന്തര്‍ദേശീയവുമായ രോഗികള്‍ക്ക് നല്‍കുന്ന തൃതീയ, ക്വാട്ടര്‍നറി പരിചരണത്തിനുള്ള ലോകോത്തര ലക്ഷ്യസ്ഥാനമായി വര്‍ത്തിക്കുന്ന അല്‍ ഖുസൈസില്‍ 126 കിടക്കകളുള്ള മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ കമ്പനി ഉടന്‍ തുറക്കും. അതേസമയം, സൗദി അറേബ്യയിലെ ആസ്റ്റര്‍ ഫാര്‍മസി ബിസിനസ് ഗണ്യമായ വളര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്, അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ 180 പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കും. കൂടാതെ, റിയാദിലെ ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍ ഒരു വലിയ ജനസംഖ്യാ വിഭാഗത്തിന് സേവനം നല്‍കുന്നതിനായി കിടക്കകളുടെ ശേഷി വിപുലീകരിക്കാന്‍ ഒരുങ്ങുന്നു.