image

4 Jun 2024 11:43 AM

Middle East

സൗദി- ഇന്ത്യ ആകാശ എയര്‍ സര്‍വീസ് ജൂണ്‍ എട്ട് മുതല്‍

MyFin Desk

Saudi-India air service from June 8
X

Summary

  • ജിദ്ദയില്‍ നിന്ന് അഹമ്മദാബാദ്,മുംബൈ സെക്ടറുകളിലേക്കാണ് പുതിയ സര്‍വീസ്
  • ആഴ്ചയില്‍ ഇരു സെക്ടറുകളിലേക്കും ഏഴ് സര്‍വീസുകള്‍
  • ജൂലൈ നാല് മുതല്‍ റിയാദില്‍ നിന്ന് മുംബൈയിലേക്കും സര്‍വീസ്


ഇന്ത്യന്‍ വിമാനക്കമ്പനിയായ ആകാശ എയറിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി ലഭിച്ചു. സൗദിയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ ജൂണ്‍ 8 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. ജിദ്ദയില്‍ നിന്ന് അഹമ്മദാബാദ്,മുംബൈ സെക്ടറുകളിലേക്കാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.

ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ വീതമാണ് ഇരു സെക്ടറുകളിലേക്കും നടത്തുന്നത്. കൂടാതെ ജൂലൈ നാല് മുതല്‍ റിയാദില്‍ നിന്ന് മുംബൈയിലേക്കും സര്‍വീസ് ആരംഭിക്കും. പുതിയ വിമാന സര്‍വീസുകള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വളരെ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍.