29 April 2024 7:03 AM GMT
Summary
- തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസാണ് ഉണ്ടാകുക
- ജൂലൈ രണ്ട് ആഴ്ചയില്‍ ഏഴ് സര്‍വീസ്
- ബെയ്ജിങ്ങില്‍ നിന്ന് റിയാദിലേക്കാണ് ഫ്‌ലൈറ്റ് സര്‍വീസ്
സൗദി അറേബ്യയ്ക്കും ചൈനയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് മെയ് 6 മുതല്‍ ആരംഭിക്കുന്നു. ചൈന എയര്‍ലൈനാണ് സര്‍വീസ് ആരംഭിക്കുന്നത്. സൗദിയെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വീസ്. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസാണ് ഉണ്ടാകുക. ജൂലൈ രണ്ട് മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസുണ്ടാകും. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) ആണ് ഇക്കാര്യം അറിയിച്ചത്.
ബെയ്ജിങ്ങില്‍ നിന്ന് റിയാദിലേക്കാണ് ഫ്‌ലൈറ്റ് സര്‍വീസ്. രാജ്യത്തിന്റെ വ്യോമഗതാഗത ശൃംഖല വിപുലീകരിക്കുന്നതിനും വ്യോമഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള ജിഎസിഎയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചൈനീസ് വിമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് സൗദി ഏവിയേഷന്‍ സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങളുമായി യോജിപ്പിക്കുകയും സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.