7 May 2024 11:24 AM
Summary
- നിയമലംഘകര്‍ക്ക് പിഴ ബ്ലാക്ക് പോയന്റ് രൂപത്തില്‍
- നിയമം നടപ്പിലാക്കുന്നത് ജൂലൈ ഒന്ന് മുതല്‍
- കമ്പനി അറിയാതെ നിയമലംഘനം നടത്തിയാല്‍ വ്യക്തിയ്ക്ക് മാത്രം ശിക്ഷ
യുഎഇയില്‍ കോര്‍പറേറ്റ് നികുതി ബാധ്യതകളെക്കുറിച്ച് ക്ലയിന്റുകള്‍ക്ക് തെറ്റായ ഉപദേശം നല്‍കുന്ന ടാക്‌സ് ഏജന്റുമാര്‍ക്കെതിരെ നടപടി. രജിസ്റ്റര്‍ ചെയ്ത ടാക്‌സ് ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്. ഇവര്‍ക്കെതിരെയുള്ള പിഴകള്‍ ബ്ലാക്ക് പോയന്റ് രൂപത്തിലാണ് നടപ്പിലാക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു.
ഇടപാടുകാര്‍ക്കോ സര്‍ക്കാരിനോ സാമ്പത്തിക നഷ്ടം വരുത്തുന്നവിധം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക. നിയമലംഘനത്തിന് കൂട്ടുനിന്ന കമ്പനിയ്ക്കും വ്യക്തിയ്ക്കുമെതിരെ നടപടിയെടുക്കുന്നതാണ്. കമ്പനി അറിയാതെ വ്യക്തികള്‍ നിയമലംഘനം നടത്തിയാല്‍ വ്യക്തികള്‍ക്ക് മാത്രമേ ശിക്ഷ ലഭിക്കൂ.
നികുതിദായകന്റെ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ മൂന്നാമതൊരാള്‍ക്ക് കൈമാറിയാല്‍ 100 ബ്ലാക്ക് പോയന്റ് നേരിടേണ്ടിവരും. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയ്ക്ക് നഷ്ടം വരുത്തുന്ന നിയമലംഘനം നടത്തിയാല്‍ 200 ബ്ലാക്ക് പോയന്റ് നേരിടണം. രാജ്യത്തെ നികുതി നിയമങ്ങള്‍ ടാക്‌സ് ഏജന്റുമാര്‍ കൃത്യമായി മനസിലാക്കണമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു.