12 Oct 2023 10:36 PM IST
Summary
- ഇതോടെ ഇന്ത്യയില്‍ ലുലു ഫോറെക്‌സിന്റെ ശാഖകളുടെ എണ്ണം 29 ഉം ആഗോള തലത്തില്‍ 308 ശാഖകളുമായി.
കൊച്ചി:വിദേശ കറന്‍സി വിനിമയത്തിനായുള്ള ലുലു ഫോറക്‌സിന്റെ നാല് കൗണ്ടറുകള്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടി3 ടെര്‍മിനലില്‍ ആരംഭിച്ചു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഫോറക്‌സിന്റെ 24 മണിക്കൂര്‍ സേവനം ഇനി സിയാലില്‍ ലഭ്യമാണ്.
ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ച്ചര്‍ ചെക്ക്-ഇന്‍ ഏരിയയില്‍ രണ്ട് കൗണ്ടറുകള്‍, ടി3 ഇന്റര്‍നാഷണല്‍ ബില്‍ഡിംഗിന്റെ ഇന്റര്‍നാഷണല്‍ അറൈവല്‍ബാഗേജ് ഏരിയയിലും, ഇന്റര്‍നാഷണല്‍ അറൈവല്‍ ജനറല്‍ കോണ്‍കോഴ്സിലുമാണ് മറ്റ് രണ്ട് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ലുലു ഫോറെക്‌സിന്റെ ശാഖകളുടെ എണ്ണം 29 ഉം ആഗോള തലത്തില്‍ 308 ശാഖകളുമായി.
ലുലു ഫോറെക്‌സ് ഇന്ത്യ അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ ഭാഗമാണ്. പത്ത് രാജ്യങ്ങളിലായി സാമ്പത്തിക സേവന രംഗത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ക്രോസ്-ബോര്‍ഡര്‍ പേയ്മെന്റുകള്‍ ലഘൂകരിക്കുന്നത് ലക്ഷ്യമിട്ടുള്ള വിവിധ ഡിജിറ്റല്‍, കറന്‍സി എക്സ്ചേഞ്ച്, വിദേശത്തേക്ക് പണമയയ്ക്കല്‍, മറ്റ് മൂല്യവര്‍ധിത സേവനങ്ങള്‍ എന്നീ മേഖലകളിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
സിയാല്‍ എംഡി എസ്.സുഹാസ് കൗണ്ടറുകള്‍ ഉദ്ഘാടനം ചെയ്തു. ലുലു ഫോറെക്‌സ് ഡയറക്ടര്‍ ഷിബു മുഹമ്മദ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, കൊമേഴ്‌സല്‍ മാനേജര്‍ ജോസഫ് പീറ്റര്‍, ഡെപ്യൂട്ടി മാനേജര്‍ ജോര്‍ജ് ഇലഞ്ഞിക്കല്‍, ലുലു ഫിന്‍സെര്‍വ്വ് എംഡി സുരേന്ദ്രന്‍ അമ്മിറ്റത്തൊടി, ഡയറക്ടര്‍ മാത്യു വിളയില്‍, സിയാലിലേയും ലുലു ഫോറെക്‌സിലേയും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.