14 April 2024 7:31 AM GMT
Summary
- പുതിയ നിയമം യൂറോപ്യൻ പാസ്‌പോർട്ടോ വിസയോ ഇല്ലാത്ത വ്യക്തികളെ നിയമപരമായി കൂടുതൽ കാലയളവിൽ ഇറ്റലിയിൽ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു
വിദേശ തൊഴിലാളികളെ ആകർഷിച്ച് സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉയർന്ന വരുമാനമുള്ള ഡിജിറ്റൽ നൊമാഡ് വിസകൾ വാഗ്ദാനം ചെയ്യുന്നതിൽ ഇപ്പോൾ ജപ്പാനൊപ്പം ഇറ്റലിയും ചേരുന്നു.
ഇറ്റാലിയൻ നിയമ നിർമ്മാതാക്കൾ വർഷങ്ങളുടെ ആലോചനയ്ക്ക് ശേഷം എടുത്ത നടപടികൾ പ്രകാരം, യൂറോപ്പിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന റിമോട്ട് ജോലിക്കാരെ ലക്ഷ്യം വച്ചുള്ള രാജ്യത്തിൻ്റെ ഡിജിറ്റൽ നോമാഡ് വിസ ഒടുവിൽ യാഥാർത്ഥ്യമായി. റിമോട്ട് ജോലിക്കാർക്ക് ജോലിചെയ്യാനും, രാജ്യം പര്യവേക്ഷണം ചെയ്യുന്നതിനും ആകർഷകമായ അവസരം നൽകിക്കൊണ്ട് ഇറ്റലി ഡിജിറ്റൽ നൊമാഡ് വിസ അവതരിപ്പിക്കുന്നു. ഈ ജനപ്രിയ യൂറോപ്യൻ രാജ്യത്ത് ജീവിതം അനുഭവിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്കായി ഈ വിസ പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഏപ്രിൽ 4 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമം യൂറോപ്യൻ പാസ്‌പോർട്ടോ മറ്റേതെങ്കിലും വിസയോ കൂടാതെ വ്യക്തികളെ നിയമപരമായി കൂടുതൽ കാലയളവിൽ ഇറ്റലിയിൽ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു.
എന്നിരുന്നാലും, ഇറ്റലിയുടെ ഡിജിറ്റൽ നൊമാഡ് വിസ ലഭിക്കുന്നത് അത്ര ലളിതമല്ല. അപേക്ഷകർക്ക് ആരോഗ്യ ചെലവുകളിൽ നിന്ന് ഒഴിവാകുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുകയേക്കാൾ മൂന്ന് മടങ്ങ് കൂടുതൽ വരുമാനം ഉണ്ടായിരിക്കണം. ഇത് പ്രതിവർഷം ഏകദേശം €28,000 മുതൽ $30,400 ന് തുല്യമാണ്.
ഡിജിറ്റൽ നൊമാഡ് വിസകൾ നേടുന്നതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ യൂറോപ്യൻ യൂണിയൻ വിസകളിൽ ഒന്നാണ് ഇറ്റാലിയൻ വിസ. റിമോട്ട് ജോലിയിൽ നിന്നാണ് വരുമാനം ഉണ്ടാകേണ്ടതെന്ന നിബന്ധനയില്ലെങ്കിലും, ഇറ്റാലിയൻ ഗവൺമെന്റ് നിർവചിക്കുന്ന യോഗ്യത മാനദണ്ഡം അപേക്ഷകർ പാലിക്കണം, ഇത് താമസ നില പരിഗണിക്കാതെ തന്നെ വിദൂരമായി പ്രവർത്തിക്കാൻ അനുവദിക്കുന്ന സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ പ്രവർത്തനങ്ങൾ നടത്തുന്ന ആളുകളെ സൂചിപ്പിക്കുന്നു. ഈ നിയമം കുടിയേറ്റ നിയമത്തിന്റെ 27-ാം വകുപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകർ ഫ്രീലാൻസർമാരോ കുറഞ്ഞത് €28,000 (ഏകദേശം $30,000) വാർഷിക ശമ്പളമുള്ള ജീവനക്കാരോ ആയിരിക്കണം,
കൂടാതെ, അപേക്ഷകർ കുറഞ്ഞത് മൂന്ന് വർഷത്തെ കോളേജ് ബിരുദം അല്ലെങ്കിൽ അവരുടെ മേഖലയ്ക്കുള്ള പ്രൊഫഷണൽ ലൈസൻസ് ഉള്ളവരോ അല്ലെങ്കിൽ മതിയായായ പ്രവർത്തന പരിചയം തെളിയിക്കുകയോ വേണം.
ഡിജിറ്റൽ നോമാഡ് വിസ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ യൂറോപ്യൻ അംഗരാജ്യമാണ് ഇറ്റലി. താൽപ്പര്യമുള്ള വ്യക്തികൾ ഇറ്റലിയിൽ എത്തുന്നതിന് മുമ്പ് അവരുടെ പ്രാദേശിക ഇറ്റാലിയൻ കോൺസുലേറ്റിൽ അപേക്ഷിക്കണം. എത്തിച്ചേരുമ്പോൾ, അപേക്ഷകർക്ക് റസിഡൻസ് പെർമിറ്റിനായി അപേക്ഷിക്കാൻ എട്ട് ദിവസം ലഭിക്കും.