image

18 March 2024 7:18 AM GMT

Europe and US

യുകെയുടെ ആകാശത്ത് പറക്കും ടാക്സികളെത്തുന്നു

MyFin Desk

യുകെയുടെ ആകാശത്ത് പറക്കും ടാക്സികളെത്തുന്നു
X

Summary

  • 2026 ഓടെ യുകെയിൽ ആദ്യത്തെ ഫ്ലയിങ് ടാക്സി ആകാശത്ത് വിഹരിക്കുമെന്ന് യുകെ സർക്കാർ
  • പറക്കുന്ന ടാക്സികൾ മുതൽ എമർജൻസി സർവീസ് ഡ്രോണുകൾ വരെ
  • ഇലക്ട്രിക് വിമാനങ്ങൾക്കായി ചെറിയ വിമാനത്താവളങ്ങളെ വീണ്ടും സജീവമാക്കും


യുകെയിൽ പറക്കും ടാക്സികൾ വരുന്നു. 2026 -ൽ യുകെയിൽ ആദ്യത്തെ ഫ്ലയിങ് ടാക്സി എത്തും. ഇതേവരെ സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന പറക്കും ടാക്സികൾ അങ്ങിനെ യാഥാർത്ഥ്യമാകും.

പൈലറ്റ് ഇല്ലാത്ത ഫ്ലയിങ് ടാക്സികൾ ആറ് വർഷത്തിനുള്ളിൽ നിലവിൽ വരും എന്നാണ് പ്രതീക്ഷ. ഈ പുതിയ സാങ്കേതികവിദ്യ 2030 ഓടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ 45 ബില്യൺ പൗണ്ട് വരെ ഉയർത്തുമെന്നാണ് കണക്കാക്കുന്നത്.

വ്യോമയാന,സാങ്കേതിക മന്ത്രി ആന്തണി ബ്രൗൺ ഈ പദ്ധതി ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പറഞ്ഞു. “അത്യാധുനിക ബാറ്ററി ടെക്നോളജി ഗതാഗത രീതിയെ പാടെ മാറ്റിമറിക്കും. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും നിയന്ത്രണങ്ങളും ഞങ്ങൾ നടപ്പിലാക്കും. ഇത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും സമ്പദ്‌വ്യവസ്ഥയെ സഹായിക്കുകയും ചെയ്യും.” അദ്ദേഹം പറഞ്ഞു.

പൊതുജന സുരക്ഷ വർധിപ്പിക്കുന്നതിനായി ഡ്രോണുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും ഗവൺമെൻറ് വികസിപ്പിക്കുന്നു. പ്രദേശവാസികൾക്കും ഈ പദ്ധതിയുടെ സാമ്പത്തിക സാമൂഹിക നേട്ടങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കും.