image

9 Nov 2023 11:47 AM GMT

Europe and US

ഒറ്റ ടൂറിസ്റ്റ് വിസയില്‍ ഇനി ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

MyFin Desk

gcc countries can now be visited on a tourist visa
X

Summary

  • ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ജിസിസി അംഗങ്ങളുടെ അംഗീകാരം
  • 2024-25ല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു


ഇനി ഒറ്റ വിസയില്‍ വിനോദസഞ്ചാരികള്‍ക്ക് ജിസിസി രാജ്യങ്ങളില്‍ സഞ്ചരിക്കാനാകും. ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) തുടങ്ങിയ രാജ്യങ്ങള്‍ക്കിടയില്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) അംഗങ്ങള്‍ അംഗീകാരം നല്‍കി.

ഒമാനില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗമാണ് ഏകകണ്ഠേന ഏകീകൃത ടൂറിസം വിസ സംവിധാനം അംഗീകരിച്ചത്. ഈ സംവിധാനം 2024-25ല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ തീരുമാനം യാത്രാ, ലോജിസ്റ്റിക്സ് കാര്യക്ഷമമാക്കുമെന്നും ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള തുടര്‍ച്ചയായ ആശയവിനിമയത്തിനും ഏകോപനത്തിനും അടിവരയിടുമെന്നും ഈ സെഷന്‍ പ്രസിഡന്‍റും ജിസിസി സെക്രട്ടറി ജനറലുമായ ജാസിം അല്‍ ബുസൈദി പറഞ്ഞു.

ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ ആറ് ജിസിസി രാജ്യങ്ങള്‍ക്കിടയിലുള്ള താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും യാത്ര സുഗമമാക്കുന്നതിനുള്ള ഒരു പ്രോജക്റ്റാണ്. ജിസിസി സംസ്ഥാനങ്ങള്‍ തമ്മിലുള്ള ട്രാഫിക് കുറ്റകൃത്യങ്ങളുടെ ഇലക്ട്രോണിക് ലിങ്കിംഗിനും കൗണ്‍സില്‍ അംഗീകാരം നല്‍കി. കൂടാതെ മയക്കുമരുന്നുകളെ ചെറുക്കുന്നതിന് സമഗ്രമായ തന്ത്രം തയ്യാറാക്കുകയാണെന്നും ബുസൈദി പറഞ്ഞു.