image

18 May 2024 9:48 AM GMT

Europe and US

ഷെങ്കന്‍ വിസ സ്ലോട്ടുകള്‍ ലഭിക്കുന്നില്ല;യാത്രാ പ്ലാനുകളില്‍ മാറ്റം വരുത്തി ഇന്ത്യാക്കാര്‍

MyFin Desk

ഷെങ്കന്‍ വിസ സ്ലോട്ടുകള്‍ ലഭിക്കുന്നില്ല;യാത്രാ പ്ലാനുകളില്‍ മാറ്റം വരുത്തി ഇന്ത്യാക്കാര്‍
X

Summary

  • ജോര്‍ജിയ,ഓസ്ട്രേലിയ,ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് യാത്ര പ്ലാനുകള്‍ മാറ്റി പരീക്ഷിക്കുന്നു
  • കൃത്യസമയത്ത് വിസ ലഭിക്കാത്തതിനാല്‍ റദ്ദാക്കല്‍ ചാര്‍ജുകളും നേരിടേണ്ടിവരും
  • യാത്രാ തീയതിക്ക് 90 ദിവസം മുമ്പ് വരെ അപേക്ഷകള്‍ നിരസിക്കുന്നു


യൂറോപ്പിലേക്ക് വേനലവധി ആഘോഷിക്കാന്‍ പോകണമെന്ന് ആഗ്രഹിച്ച നിരവധി ഇന്ത്യാക്കാര്‍ക്ക് നിരാശ. ഷെങ്കന്‍ വിസ സ്ലോട്ട് ലഭിക്കാത്തതു കാരണം ഇവരുടെ യൂറോപ്പ് യാത്രാ പദ്ധതികള്‍ തടസ്സപ്പെടുന്നു.

ജോര്‍ജിയ,ഓസ്ട്രേലിയ,ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് യാത്ര പ്ലാനുകള്‍ മാറ്റി പരീക്ഷിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍. ഇന്ത്യയില്‍ നിന്നുള്ള ഷെങ്കന്‍ വിസ അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതിനാലാണ് വിസ ഇന്റര്‍വ്യൂ സ്ലോട്ടുകള്‍ ലഭിക്കാത്തത്. നിരവധി ഇന്ത്യാക്കാരുടെ യാത്രാ പദ്ധതികളാണ് തടസ്സപ്പെടുന്നത്. ഇതുകാരണം അപേക്ഷകരും ട്രാവല്‍ ഏജന്റുമാരും കടുത്ത നിരാശയിലാണ്. കൃത്യസമയത്ത് വിസ ലഭിക്കാത്തതിനാല്‍ റദ്ദാക്കല്‍ ചാര്‍ജുകളും നേരിടേണ്ടിവരുമെന്നത് യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്.

വേനല്‍ക്കാലത്ത് യൂറോപ്പിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുപ്പ് നടത്തിയിരുന്ന സന്ദര്‍ശകരുടെ മോഹങ്ങള്‍ക്കാണ് തിരിച്ചടിയായത്. മിക്ക രാജ്യങ്ങളും യാത്രാ തീയതിക്ക് തൊണ്ണൂറ് ദിവസം മുമ്പ് വരെ അപേക്ഷകള്‍ നിരസിക്കുന്നുണ്ടെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യാക്കാര്‍ നല്‍കിയ ഷെങ്കന്‍ വിസ അപേക്ഷകള്‍ മൊത്തം ഒമ്പത് ദശാംശം ഏഴ് ലക്ഷത്തിലെത്തിയിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 44 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഷെങ്കന്‍ വിസ അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. യൂറോപ്പില്‍ പോകണമെങ്കില്‍ വിസ അഭിമുഖത്തിനായി ഇനി ജൂലൈയില്‍ മാത്രമേ തീയതി ലക്ഷ്യമാകൂ. ആയതിനാല്‍ യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ യാത്രാ പദ്ധതികളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ജോര്‍ജിയ,ജപ്പാന്‍,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് ധാരാളം പേര്‍ വേനലവധി ആഘോഷിക്കാന്‍ പോകുന്നുണ്ട്. ഈ രാജ്യങ്ങളിലെ ഇ - വിസ സൗകര്യം സന്ദര്‍ശകര്‍ക്ക് അനുകൂലമാണ്. ആയതിനാല്‍ ട്രാവല്‍ പ്ലാനുകള്‍ മാറ്റിപ്പിടിച്ച് ആശ്വസിക്കുകയാണ് വിനോദസഞ്ചാരികള്‍.