image

4 May 2024 5:22 AM GMT

Europe and US

നിജ്ജാര്‍: പ്രതികളെ അറസ്റ്റുചെയ്തതായി റിപ്പോര്‍ട്ട്

MyFin Desk

നിജ്ജാര്‍: പ്രതികളെ അറസ്റ്റുചെയ്തതായി റിപ്പോര്‍ട്ട്
X

Summary

  • ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകാന്‍ കാരണം നിജ്ജാര്‍ കൊലപാതകം
  • കാനഡയിലെ സിഖ് സമൂഹ പ്രീണനനയം സ്വീകരിച്ച് ട്രൂഡോ


ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കനേഡിയന്‍ പോലീസ് അറസ്റ്റുചെയ്തതായി റിപ്പോര്‍ട്ട്. കൃത്യത്തിന് ചുമതലപ്പെടുത്തിയെന്ന് കരുതുന്ന ഹിറ്റ് സ്‌ക്വാഡിലെ അംഗങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് പറയുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കാളിത്തത്തെപ്പറ്റി ആരോപണമുന്നയിച്ചിരുന്നു.ഇതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ട്രൂഡോയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളിക്കളയും ചെയ്തിരുന്നു.

എഡ്മണ്ടനില്‍ 11 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ വെടിവെച്ച് കൊന്നതുള്‍പ്പെടെ കാനഡയില്‍ നടന്ന മൂന്ന് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സാധ്യതകളെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. ഇപ്പോള്‍ അറസ്റ്റിലായവരെ ഇന്ത്യയുമായി ബന്ധപ്പെടുത്തുകയാണ് കനേഡിയന്‍ അധികൃതര്‍ ചെയ്തത്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയിലാണ് നിജ്ജാര്‍ കൊല്ലപ്പെട്ടത്.

കുറഞ്ഞത് രണ്ട് പ്രവിശ്യകളിലെങ്കിലും നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറസ്റ്റുകള്‍ പ്രഖ്യാപിക്കുകയും അവരുടെ അന്വേഷണത്തിന്റെ ചില വിശദാംശങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യും.