image

18 Jan 2024 11:35 AM GMT

Europe and US

ഈ വര്‍ഷം പലിശനിരക്ക് കുറയുമെന്ന് ഐഎംഎഫ് മേധാവി

MyFin Desk

imf chief says interest rates will come down this year
X

Summary

  • പണപ്പെരുപ്പ നിരക്ക് ശരാശരി കുറയുന്നു
  • പ്രാദേശിക പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നു


ഈവര്‍ഷം പലിശനിരക്ക് കുറയുമെന്നും എന്നാല്‍ സമ്പദ് വ്യവസ്ഥയെപ്പറ്റി പ്രവചിക്കാനാവില്ലെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ. ഇവിടെ നയപരമായ പിഴവുകള്‍ക്ക് ഇടമില്ലെന്നും അവര്‍മുന്നറിയിപ്പുനല്‍കി.

സെന്‍ട്രല്‍ ബാങ്കുകള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കരുതെന്നും വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷികയോഗത്തിലെ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. കാരണം ഇപ്പോള്‍ അവരുടെ പക്കലുള്ള നേട്ടം അത് നഷ്ടപ്പെടുത്തിയേക്കും.

2024-ല്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരുമെന്ന് പ്രതീക്ഷിച്ച്, 'പണപ്പെരുപ്പ നിരക്ക് ശരാശരി കുറയുകയാണ്' എന്ന് അവര്‍ പറഞ്ഞു. എന്നിരുന്നാലും, ഇപ്പോഴും നിലനില്‍ക്കുന്ന പ്രാദേശിക പൊരുത്തക്കേടുകള്‍ അന്താരാഷ്ട്ര നാണയ നിധിയുടെ മാനേജിംഗ് ഡയറക്ടര്‍ ചൂണ്ടിക്കാണിച്ചു.

'നമുക്ക് ഇപ്പോള്‍ ഉള്ളത് വളരെ വൈവിധ്യമാര്‍ന്ന ശ്രേണിയാണ്. ചില രാജ്യങ്ങളില്‍, ജോലി ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. പണപ്പെരുപ്പം അവര്‍ക്ക് അനുകൂലമായ പണനയം ഉണ്ടാക്കാന്‍ പര്യാപ്തമാണ്. ബ്രസീല്‍ ഒരു ഉദാഹരണമാണ്. ഏഷ്യയില്‍, പല രാജ്യങ്ങളിലും ഇത് ഉണ്ടായിരുന്നില്ല. പണപ്പെരുപ്പ പ്രശ്‌നം ആരംഭിക്കും,' അവര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ നയരൂപീകരണക്കാരോട് ജാഗ്രത തുടരാനും ഡാറ്റയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവര്‍ ആവശ്യപ്പെട്ടു.

'യുഎസിന് വളരെ ഇറുകിയ തൊഴില്‍ വിപണിയുണ്ട്, വേതനം ഇപ്പോള്‍ പണപ്പെരുപ്പത്തിന് മുകളിലാണ്. അതിന്റെ അര്‍ത്ഥം ആളുകള്‍ക്ക് ചെലവഴിക്കാന്‍ കൂടുതല്‍ പണമുണ്ട് എന്നാണ്. അവര്‍ കൂടുതല്‍ ചെലവഴിക്കുമ്പോള്‍, അത് വിലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.