image

20 Sep 2023 10:22 AM GMT

Europe and US

കാനഡയിലെ സ്വന്തം പൗരന്‍മാര്‍ക്ക് യാത്രാമുന്നറിയിപ്പുമായി ഇന്ത്യ

MyFin Desk

india has issued a travel advisory for citizens of canada
X

Summary

  • നയതന്ത്രയുദ്ധം മുറുകുന്നു
  • കാനഡയ്ക്ക് മറുപടിയായി ഇന്ത്യന്‍ നീക്കം


കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്രാ മുന്നറിയിപ്പ് നല്‍കി ഇന്ത്യ.

വാന്‍കൂവറിന് സമീപം ഒരു സിഖ് വിഘടനവാദിയെ കൊലപ്പെടുത്തിയതില്‍ ന്യൂഡെല്‍ഹിക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ നയതന്ത്ര യുദ്ധത്തെത്തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി.കാനഡയുടെ ഭാഗങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യ ബുധനാഴ്ച പൗരന്മാരോട് പറഞ്ഞു.

'ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥരെയും ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങളെയും ഭീഷണിപ്പെടുത്തുകയാണ്' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു, 'ഇത്തരം സംഭവങ്ങള്‍ ഉണ്ടായ കാനഡയിലെ പ്രദേശങ്ങളിലേക്കും അതിനു സാധ്യതയുള്ള സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കുക' എന്ന് ന്യൂഡെല്‍ഹി പൗരന്മാരെ ഉപദേശിച്ചു.

കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും ക്രിമിനല്‍ അക്രമങ്ങളും കണക്കിലെടുത്ത് ആ രാജ്യത്തുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും യാത്രയെക്കുറിച്ച് ആലോചിക്കുന്നവരും അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഈ നിര്‍ദ്ദേശം കാനഡയ്ക്കുള്ള മറുപടികൂടിയാണ്. കഴിഞ്ഞ ദിവസം കാനഡ ഇതേ രൂപത്തില്‍ ഇന്ത്യയിലെ യാത്രകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാനഡയില്‍ ഓരോ വർഷവും പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ 40 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര യുദ്ധം വിദ്യര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുമോ എന്ന ആശങ്ക ഇന്ത്യന്‍ കുടുംബങ്ങള്‍ക്കുമുണ്ട്.

കാനഡയില്‍ ഇന്ത്യന്‍ വിദ്യര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നതു സാധാരണയായി മാറുകയാണ്. അതിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.