7 Oct 2023 10:33 AM GMT
Summary
- ഇന്‍ഡോ-പസഫിക് സഹകരണം പ്രതിസന്ധിയിലായേക്കാം
- ക്വാഡ് സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാകാനും സാധ്യതയേറെ
- പല തലങ്ങളിലും ചൈനക്ക് മേധാവിത്തം ഉണ്ടാകാനും വഴിയൊരുക്കും
കാനഡയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകുന്നത് കൂടുതല്‍ അസ്വസ്ഥമാക്കുന്നത് യുഎസിനെയാണ്. കാരണം ഇന്‍ഡോ-പസഫിക് സംബന്ധിച്ച അമേരിക്കന്‍ തന്ത്രങ്ങള്‍ക്ക് മങ്ങലേല്‍ക്കുമോ എന്ന് അവര്‍ ആശങ്കപ്പെടുന്നു.
ഈ മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതാണ് യുഎസ് തന്ത്രം.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിരോധമില്ലാത്ത അതിര്‍ത്തി അമേരിക്കയുമായി പങ്കിടുന്ന പസഫിക് രാജ്യവും പ്രധാന നാറ്റോ സഖ്യകക്ഷിയുമായ കാനഡയും കൂടാതെ ഇന്ത്യയും ഇന്‍ഡോ-പസഫിക് സഹകരണത്തിന് ഒഴിവാക്കാനാകാത്ത് രാജ്യങ്ങളാണ്.
ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ ചെറുക്കുന്നതിനു പുറമേ ചൈനയെ ഒരു എതിരാളി എന്നനിലയിലും യുഎസ് എതിര്‍ക്കുന്നു. കൂടാതെ ചൈന ഉയര്‍ത്തുന്ന അന്താരാഷ്ട്ര ഭീഷണിണിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അതിനായി ഓസ്ട്രേലിയ, ജപ്പാന്‍, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ലീഡേഴ്സ് ഗ്രൂപ്പ് സൃഷ്ടിച്ചതുള്‍പ്പെടെ, ഇന്തോ-പസഫിക്കിലെ നയതന്ത്ര ശ്രമങ്ങള്‍ യുഎസ് കൂടുതല്‍ വര്‍ധിപ്പിച്ചു.
2018-ല്‍ ഇംഗ്ലണ്ടിലെ സാലിസ്ബറിയില്‍ മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും വിഷം കൊടുത്ത സംഭവത്തില്‍ റഷ്യയുമായുള്ള ബ്രിട്ടന്റെ ബന്ധം വഷളായിരുന്നു. അന്ന് ബ്രിട്ടന്‍ സ്വന്തം മണ്ണില്‍ വധശ്രമം ആരോപിച്ച് 23 റഷ്യന്‍ നയതന്ത്രജ്ഞരെ രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു. നാറ്റോ സഖ്യകക്ഷികളില്‍ നിന്നും യൂറോപ്യന്‍ പങ്കാളികളില്‍ നിന്നും സമാനമായ നടപടിയും അവര്‍ ആവശ്യപ്പെട്ടിരുന്നു.
അത് മിക്കവാറും എല്ലാവരും സ്വീകരിക്കാന്‍ സമ്മതിച്ചു. അതിന്റെ ഭാഗമായി, യുഎസ് 60 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുകയും ബ്രിട്ടീഷ് സഖ്യകക്ഷിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിയാറ്റിലിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ യുഎസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികളിലൂടെയാണ് റഷ്യ പ്രതികരിച്ചത്.
കഴിഞ്ഞ മാസം ട്രൂഡോ തന്റെ ആരോപണങ്ങള്‍ പരസ്യമാക്കുകയും ഒരു മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ, 2018 ല്‍ ബ്രിട്ടീഷുകാര്‍ ചെയ്തതുപോലെ, കാനഡ ആവശ്യപ്പെട്ടാല്‍ ഇന്ന് നാറ്റോ സഖ്യകക്ഷികളും യുഎസും വെട്ടിലാകും എന്നതാണ് വാഷിംഗ്ടണിനുമുമ്പിലുള്ള പ്രശ്‌നം.
ഇന്ത്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കാന്‍ കാനഡ ആവശ്യപ്പെട്ടാല്‍, യുഎസിന് അനുസരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഈ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതാകട്ടെ, യുഎസ്-ഇന്ത്യ ബന്ധത്തില്‍ വിള്ളലുണ്ടാക്കാനും ഇന്ത്യ ക്വാഡുമായുള്ള സഹകരണം ചുരുക്കുകയോ അല്ലെങ്കില്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയോ ചെയ്യാനുള്ള സാധ്യതയിലേക്ക് നയിച്ചേക്കാം.
ഓസ്ട്രേലിയ, ബ്രിട്ടന്‍, കാനഡ, ന്യൂസിലന്‍ഡ്, യുഎസ് എന്നീ രാജ്യങ്ങളുടെ ''ഫൈവ് ഐസ്'' ഗ്രൂപ്പില്‍ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗമാണ് സിഖ് വിഘടനവാദിയായ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തെ പിന്തുണച്ചത്.