image

4 Oct 2023 10:00 AM GMT

Europe and US

വേതന പരിധി ഉയര്‍ത്തി ബ്രിട്ടണ്‍

MyFin Desk

britain raises the wage ceiling
X

Summary

  • അമേരിക്കയില്‍ 7.30 ഡോളര്‍ മാത്രമാണ് അടിസ്ഥാന വേതനം


ജീവിതച്ചെലവുകള്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വേതന പരിധി ഉയര്‍ത്തി ബ്രിട്ടണ്‍. ചുരുങ്ങിയ വേതനം ഇനി മുതല്‍ മണിക്കൂറിന് 13.50 ഡോളര്‍ അഥവാ 11 പൗണ്ടായിരിക്കും. രാജ്യത്തെ അടിസ്ഥാന ശമ്പള കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വേതന പരിഷകരണം. ഇത് അടുത്ത ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും.

ആഗോള മാന്ദ്യവും റഷ്യ-യുക്രെയ്ന്‍ യുദ്ധവുമെല്ലാം ആഗോള സാമ്പത്തികാവസ്ഥയെ പിടിച്ചുലച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രക്‌സിറ്റടിച്ച് ബ്രിട്ടണ്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമായിക്കൊണ്ടിരിക്കേയാണ് ഈ വെല്ലുവിളി. പുതിയ നീക്കം ബ്രിട്ടണിലെ രണ്ട് ദശലക്ഷത്തോളം വരുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് ആശ്വാസം നല്‍കും.

വ്യക്തികളുടെ വാങ്ങള്‍ ശേഷിയില്‍ സമീപ കാലത്ത് വലിയ കുറവ് പ്രകടമാണ്. അതിനാല്‍ പൗരന്മാരുടെ മേലുള്ള സാമ്പത്തിക ഭാരം ഒഴിവാക്കാനാണ് ലോക രാജ്യങ്ങള്‍ ശ്രമിക്കുന്നത്. ഈ പ്രവണത തന്നെയാണ് ബ്രിട്ടണും പിന്തുടരുന്നത്.

നിലവില്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒഇസിഡി) ഗ്രൂപ്പിലെ രാജ്യങ്ങളുടെ കണക്കുകള്‍ പ്രകാരം അടിസ്ഥാന വേതന പരിധിയില്‍ മുന്നില്‍ നില്‍ക്കുന്നത് ഫ്രാന്‍സാണ്. ഒഇസിഡി ഗ്രൂപ്പിലെ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വേതനം മണിക്കൂറിന് 13.80 ഡോളര്‍ എന്ന നിരക്കില്‍ ഫ്രാന്‍സ് വാഗ്ദാനം ചെയ്യുന്നു. ജൂലൈ മുതല്‍ ഓസ്ട്രേലിയയുടെ അടിസ്ഥാന വേതനം 13.60 ഡോളറായി ഉയര്‍ന്നു. ഏപ്രിലില്‍ നിരക്ക് ഉയര്‍ത്തിയതിന് ശേഷം ജര്‍മ്മനിയും ലക്‌സംബര്‍ഗും തുല്യ വേതനമാണ് നല്‍കുന്നത്. എന്നാല്‍ ലോകത്തിലെ ശക്തമായ സമ്പദ് വ്യവസ്ഥ കയ്യാളുന്ന അമേരിക്കയില്‍ അടിസ്ഥാന വേതന പരിധി വെറും 7.30 ഡോളര്‍ മാത്രമാണ്. പോര്‍ച്ചുഗല്‍ പോലും അമേരിക്കയേക്കാള്‍ മുന്നിലാണ്. 7.40 ഡോളറാണ് പോര്‍ച്ചുഗലിലെ വേതനം.

ന്യൂസിലാന്‍ഡ് അഞ്ചാം സ്ഥാനത്താണ്, മണിക്കൂറിന് 13.20 ഡോളറാണ് ഇവിടെ. മാള്‍ട്ട, മെക്സിക്കോ, ബ്രസീല്‍, കൊളംബിയ, ചിലി എന്നീ രാജ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞ വേതനമാണ് നല്‍കുന്നത്. മാള്‍ട്ടയാണ് ഇതില്‍ ഏറ്റവും പുറകില്‍ 1.50 ഡോളര്‍ മാത്രമാണ് ഇവിടെ അടിസ്ഥാന വേതനം.