image

16 Jan 2024 11:50 AM GMT

Europe and US

കാലാവസ്ഥാവ്യതിയാനം 15 ദശലക്ഷം മരണത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്

MyFin Desk

climate change could cause 15 million deaths, report says
X

Summary

  • വേള്‍ഡ് ഇക്കണോമിക് ഫോറത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്
  • കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാന്‍ രാജ്യങ്ങള്‍ക്ക് ഇനിയും സമയമുണ്ട്


കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ 2050-ഓടെ ലോകമെമ്പാടുമുള്ള 12.5 ട്രില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിനും 14.5 ദശലക്ഷം മരണത്തിനും ഇടയാക്കുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം വിശകലനം മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍, ഈ പ്രവചനങ്ങളെ ചെറുക്കുന്നതിനും ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആരോഗ്യ ആഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും രാജ്യങ്ങള്‍ക്ക് ഇനിയും സമയം ഉണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം സംബന്ധിച്ച് റിപ്പോട്ട് യോഗത്തില്‍ പുറത്തിറക്കി.

കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ആരോഗ്യത്തിലും ആഗോള സമ്പദ്വ്യവസ്ഥയിലും ഉണ്ടാക്കുന്ന പരോക്ഷമായ ആഘാതത്തിന്റെ വിശദമായ ചിത്രം റിപ്പോര്‍ട്ടിലുണ്ട്. ഇതുസംബന്ധിച്ച് ആഗോളതലത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

നിര്‍ണ്ണായകമായ എമിഷന്‍ കുറയ്ക്കലും ലഘൂകരണ നടപടികളും മെച്ചപ്പെടുത്തണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അല്ലെങ്കില്‍ ആഗോളതലത്തില്‍ കൈവരിച്ച സമീപകാല പുരോഗതി നഷ്ടമാകും.

വെള്ളപ്പൊക്കം, വരള്‍ച്ച, ഉഷ്ണതരംഗങ്ങള്‍, ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍, കാട്ടുതീ, സമുദ്രനിരപ്പ് ഉയരുക തുടങ്ങിയ വിഭാഗങ്ങളെ റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നുണ്ട്.

കാലാവസ്ഥാ പ്രേരിത മരണനിരക്കിന്റെ ഏറ്റവും ഉയര്‍ന്ന അപകടസാധ്യത വെള്ളപ്പൊക്കമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് 2050 ഓടെ 8.5 ദശലക്ഷം മരണങ്ങള്‍ക്ക് കാരണമാകും.

വരള്‍ച്ച, കടുത്ത ചൂടുമായി പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു. മരണനിരക്കിന്റെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന കാരണമാണിത്. 3.2 ദശലക്ഷം മരണങ്ങള്‍ ഇതിനാല്‍ സംഭവിക്കപ്പെടാം. 2050-ഓടെ താപ തരംഗങ്ങള്‍ കാരണം ഉണ്ടാകുന്ന നഷ്ടം 7.1 ട്രില്യണ്‍ യുഎസ് ഡോളറിന്റേതായിരിക്കും.

വായുമലിനീകരണം പ്രതിവര്‍ഷം 9 ദശലക്ഷം മരണങ്ങള്‍ക്കും കാരണമായേക്കാം. രോഗവ്യാപനമാണ് മറ്റൊരു പ്രതിസന്ധി.