19 Oct 2024 10:38 AM GMT
Summary
- അടുത്തയാഴ്ച ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവയ്ക്കും
- ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഈ നീക്കം
- യോഗ്യരായവര്‍ക്ക് ഈവര്‍ഷം അവസാനത്തോടെ ഡിജിറ്റല്‍ വിസ ഏര്‍പ്പെടുത്തും
ഇന്ത്യയിലെ വിദഗ്ധ തൊഴിലാളികള്‍ക്ക് ജര്‍മ്മനിയില്‍ വന്‍ സാധ്യത. ഇത് സംബന്ധിച്ച തൊഴില്‍ കരാറില്‍ ഇന്ത്യയും ജര്‍മ്മനിയും ഒപ്പുവയ്ക്കും
വിദഗ്ധരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ജര്‍മ്മനിയിലെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുന്ന കരാറാണിത്. അടുത്തയാഴ്ചയാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ ജി20 അംഗരാജ്യങ്ങള്‍ അംഗീകരിച്ച നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള മൈഗ്രേഷന്‍ എന്ന നയത്തിന് കീഴിലുള്ള ആദ്യ കരാറാണിത്.
ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഈ നീക്കം. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം കാനഡയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജര്‍മ്മനിയിലേക്കുള്ള അവസരം സഹായകമാകും.
യോഗ്യരായവര്‍ക്ക് ഈവര്‍ഷം അവസാനത്തോടെ ഡിജിറ്റല്‍ വിസ ഏര്‍പ്പെടുത്തും. ജര്‍മ്മനി ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.