image

9 Nov 2024 11:42 AM GMT

Europe and US

പ്രധാന റോളുകളിൽ സ്പേസ് എക്‌സുകാരെ നിയമിക്കണമെന്ന് മസ്ക്ക്

MyFin Desk

Elon Musk recommends Donald Trump to appoint SpaceX staff to top govt roles in defence
X

പ്രധാന റോളുകളിൽ സ്പേസ് എക്‌സുകാരെ നിയമിക്കണമെന്ന് മസ്ക്ക്

Summary

  • മസ്‌കിന്റെ ശുപാർശ :പ്രതിരോധ മേഖലകളിക്ക് സ്പേസ് എക്‌സിൽ നിന്നും ജോലിക്കാർ
  • വിദഗ്ധർ ആശങ്കപ്പെടുന്നു: ട്രംപിൻ്റെ നയപരമായ തീരുമാനങ്ങളിൽ മസ്‌കിൻ്റെ സ്വാധീനം
  • ഡൊണാൾഡ് ട്രംപിൻ്റെ തിരഞ്ഞെടുപ്പ് : പ്രചാരണത്തിനായി മസ്‌ക് ചിലവഴിച്ചത് 100 മില്യൺ ഡോളർ


പ്രതിരോധ മേഖലകളിലെ പ്രധാന സർക്കാർ റോളുകളിലേക്ക് സ്പേസ് എക്‌സിൽ നിന്നും ജോലിക്കാരെ നിയമിക്കാൻ എലോൺ മസ്‌ക് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു.

പ്രതിരോധ മേഖലകളിലെ പ്രധാന സർക്കാർ റോളുകളിലേക്ക് സ്പേസ് എക്‌സിൽ നിന്നും സ്റ്റാഫിനെ നിയമിക്കാൻ എലോൺ മസ്‌ക് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടത് വൻ വിവാദങ്ങൾക്ക് വഴി തിരിച്ചു. റിപ്പോർട്ട് അനുസരിച്ച്, മുൻ എയർഫോഴ്സ് ജനറൽ ടെറൻസ് ജെ ഒഷൗഗ്നെസി, ഗവൺമെൻ്റ് അഫയേഴ്സ് എക്സിക്യൂട്ടീവ് ടിം ഹ്യൂസ് എന്നിവരുൾപ്പെടെ മസ്‌കിൻ്റെ സഹപ്രവർത്തകർ പ്രതിരോധ വകുപ്പിൻ്റെ റോളുകളിലേക്ക് ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് പ്രതിരോധ, സാങ്കേതിക നയരൂപീകരണത്തിൽ മസ്കിന് ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ വഴി ഒരുക്കുന്നു.

അതെ സമയം ട്രംപിൻ്റെ നയപരമായ തീരുമാനങ്ങളിൽ മസ്‌കിൻ്റെ സ്വാധീനത്തെക്കുറിച്ച് വിദഗ്ധർ ആശങ്കപ്പെടുന്നു. മസ്‌കിൻ്റെ കമ്പനികൾ ഫെഡറൽ കരാറുകളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ട്രംപിൻ്റെ പ്രചാരണത്തിനായി മസ്‌ക് 100 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നും ട്രംപിൻ്റെ പ്രൊഫൈൽ ഉയർത്താൻ തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ഉപയോഗിച്ചതായും റിപ്പോർട്ട് അവകാശപ്പെടുന്നു.

മസ്‌കിൻ്റെ കമ്പനികളായ സ്‌പേസ് എക്‌സും ടെസ്‌ലയും കോടിക്കണക്കിന് മൂല്യമുള്ള സർക്കാർ കരാറുകൾ ആണ് കൈവശം വച്ചിട്ടുള്ളത്. അഞ്ച് വർഷത്തിനുള്ളിൽ സ്‌പേസ് എക്‌സ് പദ്ധതികൾക്കായി 3 ബില്യൺ ഡോളർ പ്രതിബദ്ധത നേടി. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫെഡറൽ ടാക്സ് ക്രെഡിറ്റുകളിൽ നിന്ന് ടെസ്‌ല പ്രയോജനം നേടുന്നു. ഗവൺമെൻ്റുമായുള്ള മസ്‌കിൻ്റെ സാമ്പത്തിക ബന്ധങ്ങൾ ട്രംപിൻ്റെ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.