7 Jan 2025 11:48 AM GMT
Summary
- അപകടകരമായ സാഹചര്യത്തിലാണ് ഹാക്കിംഗ് നീക്കളെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍
- 'സാള്‍ട്ട് ടൈഫൂണ്‍' എന്നറിയപ്പെടുന്ന ചൈനീസ്-ലിങ്ക്ഡ് ഹാക്കര്‍മാരാണ് ഇതിനു പിന്നില്‍
അമേരിക്കയില്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളെ ലക്ഷ്യമിട്ടുള്ള ഹാക്കര്‍മാരുടെ ആക്രമണം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ചൈനയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും അപകടകരമായ സാഹചര്യത്തിലാണ് ഹാക്കിംഗ് നീക്കളെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'സാള്‍ട്ട് ടൈഫൂണ്‍' എന്നറിയപ്പെടുന്ന ചൈനീസ്-ലിങ്ക്ഡ് ഹാക്കര്‍മാരാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍. വ്യവസായ പ്രമുഖരായ എ.ടി. ആന്‍ഡ് ടി, വെരിസോണ്‍ എന്നിവയുള്‍പ്പെടെ കുറഞ്ഞത് ഒമ്പത് യുഎസ് ടെലികോം കമ്പനികളുടെ നെറ്റ് വര്‍ക്കുകള്‍ നിലവില്‍ ഹാക്കിംഗിന് ഇരയാക്കിയതായാണ് വിവരം.
ഹാക്കര്‍മാര്‍ സെന്‍സിറ്റീവ് നെറ്റ് വര്‍ക്ക് ഡാറ്റയിലേക്കും ഫോണ്‍ കോളുകളിലേക്കും ആക്‌സസ് നേടിയാണ് പ്രവര്‍ത്തനം നടത്തുന്നത്. മുതിര്‍ന്ന യുഎസ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ള ഉയര്‍ന്ന വ്യക്തികളെയും ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്.
'അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശം ടെലികോം ഹാക്കിംഗ്' എന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ സാള്‍ട്ട് ടൈഫൂണ്‍ പ്രവര്‍ത്തനത്തെ വിശേഷിപ്പിച്ചിക്കുന്നത്. അണ്‍പാച്ച് ചെയ്യാത്ത നെറ്റ് വര്‍ക്ക് ഉപകരണങ്ങളും വലിയ നെറ്റ് വര്‍ക്ക് റൂട്ടറുകളും ആക്രമണകാരികള്‍ ചൂഷണം ചെയ്തുവെന്ന് വാഷിംഗ്ടണ്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഭാവിയിലെ ആക്രമണങ്ങള്‍ തടയുന്നതിന് ജാഗ്രത പാലിക്കാനും ശക്തമായ സൈബര്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കാനും ഭരണകൂടം കമ്പനികളോട് അഭ്യര്‍ത്ഥിച്ചു.