19 Oct 2024 11:37 AM GMT
Summary
- ഇന്ത്യന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളും കാനഡ പരിശോധിക്കുന്നു
- ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിലെ ഭീകരര്‍ക്ക് കാനഡ അഭയം നല്‍കുന്നു എന്നതാണ് ഇന്ത്യയുടെ ആരോപണം
വിയന്ന കണ്‍വെന്‍ഷന്‍ കരാര്‍ ലംഘിക്കുകയോ കാനഡയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന നയതന്ത്രജ്ഞരെ സര്‍ക്കാര്‍ പുറത്താക്കുമെന്ന് വ്യക്തമായ അറിയിപ്പ് നല്‍കിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി മെലാനി ജോളി. നിലവിലെ സാഹചര്യത്തില്‍ മുന്നറിയിപ്പ് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കാണ്.
സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതക അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണറെയും മറ്റ് അഞ്ച് നയതന്ത്രജ്ഞരെയും പുറത്താക്കിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര സംഘര്‍ഷം ഉടലെടുത്തിരുന്നു. ഒട്ടാവയിലെ തങ്ങളുടെ ഉന്നത നയതന്ത്രജ്ഞനെ ഇന്ത്യ തിരിച്ചുവിളിക്കുകയും ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തു.
അതേസമയം, ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടേയും മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളും കനേഡിയന്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കനേഡിയന്‍ നയതന്ത്രജ്ഞരെ നിഷേധാത്മകമായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍, ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിലെ തീവ്രവാദ ഘടകങ്ങള്‍ക്ക് കാനഡ അഭയം നല്‍കുന്നതിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍, തീവ്രവാദി സംഘടനകളില്‍ നിജ്ജാര്‍ പ്രവര്‍ത്തിച്ചിരുന്നു എന്നീ ആരോപണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.