3 May 2024 11:36 AM GMT
Summary
- ട്രൂഡോയുടെ ഇന്ത്യക്കതിരായ പരാമര്‍ശം ഖല്‍സ ദിന പരിപാടിയില്‍
- കാനഡയില്‍ വിഘടനവാദത്തിന് സ്ഥാനമെന്ന് ഇന്ത്യ
കാനഡയുടെ അതിരുവിട്ട പരാമര്‍ശത്തില്‍ മുന്നറിയിപ്പു നല്‍കി ഇന്ത്യ. വലിയ രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര നിയമം ലംഘിക്കാന്‍ കഴിയുമെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അവകാശവാദമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.
ടൊറന്റോയില്‍ നടന്ന ഖല്‍സ ദിന പരിപാടിയിലാണ് ട്രൂഡോ ഇന്ത്യക്കെതിരെ വീണ്ടും കനത്ത വിമര്‍ശനവുമായി രംഗത്തുവന്നത്. ഖാലിസ്ഥാനി വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
രാജ്യത്ത് തീവ്രവാദത്തിനും വിഘടനവാദത്തിനും രാഷ്ട്രീയ ഇടം നല്‍കിയതിനാണ്് കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയെ ഇന്ത്യ വിമര്‍ശിച്ചത്. ഇതാദ്യമായല്ല ട്രൂഡോ ഇങ്ങനൊരു പ്രസ്താവന നടത്തിയിട്ടുള്ളത്. രാജ്യത്തെ സിഖ് സമുദായം വലിയ വോട്ടുബാങ്കായതിനാല്‍ അവരെ സ്വാധീനിച്ച് ഒപ്പം നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് കാനഡയുടെ ആരോപണങ്ങള്‍. ഈ രീതിയിലുള്ള പരാമശങ്ങള്‍ ഇന്ത്യ-കാനഡ ബന്ധത്തെ കൂടുതല്‍ വഷളാക്കാന്‍ മാത്രമാണ് സഹായിക്കുക എന്ന് ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതരത്തില്‍ അക്രമത്തിന്റെയും ക്രിമിനലിസത്തിന്റെയും അന്തരീക്ഷത്തെ കാനഡ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു.